About Kerala fish curry Recipe with coconut :
നല്ല തേങ്ങാപ്പാൽ ഒക്കെ ചേർത്ത് തയ്യാറാക്കിയ രുചിയൂറും മീൻകറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ. എന്നാൽ ഇന്ന് ഇതുപോലെ ഒരു കിടിലൻ കേരള മീൻകറി തയ്യാറാക്കി എടുത്താലോ.
Ingredients :
- അഞ്ച് വെളുത്തുള്ളി അല്ലി,
- ഒരു ചെറിയ കഷണം ഇഞ്ചി
- വെളിച്ചെണ്ണ
- ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,
- ഒരു ടേബിൾ സ്പൂൺ
- കാശ്മീരി മുളകുപൊടി,
- ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി
- അഞ്ച് പച്ചമുളക്
- കുറച്ച് കറിവേപ്പില
- തേങ്ങ പാൽ
- ഉപ്പ്
Learn How to make Kerala fish curry Recipe with coconut :
അതിനായി ആദ്യം തന്നെ 10 ചെറിയ ഉള്ളി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഒരു മിക്സിയിലേക്ക് ഇടുക. ഇതിലേക്ക് അഞ്ച് വെളുത്തുള്ളി അല്ലി, ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ കൂടെ ചേർത്ത് ഒന്ന് ചതച്ചെടുക്കുക. ഇനിയൊരു പാൻ ചൂടാക്കുക.അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ നന്നായി ചൂടായി വന്ന ശേഷം നമ്മൾ ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി- ഇഞ്ചി- ചെറിയുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അഞ്ച് പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ ചേർക്കുക.
ഇനി ഇത് നന്നായി വഴന്ന് വന്ന ശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇനി ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർക്കാം.ഇത് നന്നായി വഴന്ന്, അലിഞ്ഞു വന്നശേഷം നമുക്ക് തേങ്ങയുടെ രണ്ടാം പാൽ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് 15 മിനിറ്റ് നേരം കുതിർത്തു വച്ചിരിക്കുന്ന 3 കുടം പുളിയുടെ കഷണങ്ങൾ വെള്ളത്തോട് ഒപ്പം ചേർക്കുക. ആവശ്യത്തിനു ഉപ്പും കൂടെ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കാം.
ഇത് നന്നായി തിളച്ചുവരുമ്പോൾ നമുക്ക് കഴുകി വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന മീൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി തീ മീഡിയം ഫ്ലെയ്മിൽ വെച്ച് 15 മിനിറ്റ് നേരം അടച്ചുവെച്ച് മീൻ വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, മുക്കാൽ കപ്പ് ഒന്നാം പാല് എന്നിവ കൂടി ചേർത്ത് പാൻ ഒന്ന് ചുറ്റിച്ചു കൊടുക്കുക. ഇനി മറ്റൊരു ചെറിയ പാൻ വെച്ച് 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ചെറിയ ജീരകം ,ഒരു ടീസ്പൂൺ ഉലുവ, മൂന്നു ചെറിയ ഉള്ളി അരിഞ്ഞത്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച് നമ്മുടെ കറിയിലേക്ക് ഒഴിച്ച് ഇറക്കിവെക്കാം.അപ്പോൾ നമ്മുടെ രുചിയൂറും കേരള മീൻകറി റെഡി. Kerala fish curry Recipe with coconut
Read Also :
ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപെടും; ഒരു കിടിലൻ ദോശ.!!