Kadalaparippu Pradhaman Sadya Style
സദ്യയിലെ പരിപ്പു പ്രഥമൻ ആണ് പരിചയപ്പെടുത്തുന്നത്. ആർക്കും എളുപ്പം ഉണ്ടാക്കാൻ പറ്റിയ റെസിപ്പി ആണിത്. എത്ര കഴിച്ചാലും ഒട്ടും മതിവരാത്ത പരിപ്പു പ്രഥമൻ. പരിപ്പു പ്രഥമൻ വേണ്ട ചേരുവ താഴെ കൊടുത്തിരിക്കുന്നു.
Ingredients
1) കടലപ്പരിപ്പ് – 500gm
2) ശർക്കര – 3/4 kg
3) തേങ്ങാപാൽ – 5 കപ്പ്
4) ചൗവരി – 50gm
5) ചുക്കുപൊടി – 1/4 Tsp
6) ജീരകപ്പൊടി – 1/4 Tsp
7) അണ്ടിപ്പരിപ്പ്
8) നെയ്യ്
9) ഉണക്കമുന്തിരി
10) തേങ്ങാക്കൊത്ത്
How to make Kadalaparippu Pradhaman
പരിപ്പു പ്രഥമൻ ഉണ്ടാക്കുന്നവിധം ആദ്യം ഒരു ഉരുളിയിലേക്ക് കടലപ്പരിപ്പ് ചേർക്കാം. കടലപ്പരിപ്പ് നന്നായി വറുത്ത് എടുക്കാം. വറുത്ത് എടുത്ത പരിപ്പ് നന്നായിട്ട് വേവിച്ചെടുക്കുക. വേവിച്ച പരിപ്പ് വേറെ പാത്രത്തിൽ ആക്കി ചൂടാക്കാം അതിലേക്ക് ശർക്കര പാനീയം ചേർത്ത് ഇളക്കി എടുക്കാം നന്നായി കുറുക്കി എടുക്കണം. അതിലേക്ക് തേങ്ങാപാൽ അതും 4 കപ്പ് ചേർത്ത് ഇളക്കാം. തിളച്ച് വരുപ്പോ അതിലേക്ക് കുതിർത്ത് വച്ച ചൗവരി ചേർക്കാം.
ഇനി കുറുക്കി വന്ന പായസത്തിലേക്ക് ഒന്നാം കപ്പ് തേങ്ങാപ്പാലും ചേർക്കാം അതും തീ ഓഫ് ചെയ്തിട്ട് എന്നിട്ട് നന്നായി ഇളക്കി എടുക്കാം. അതിലേക്ക് ചുക്കുപൊടി 1/4 Tsp അതുപോലെ 1/4 Tsp ജീരകപൊടിയും ചേർത്ത് ഇളക്കി ചേർക്കാം.ഇനി ഇതിലേക്ക് നെയ്യിൽ തേങ്ങാകൊത് അതുപോലെ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തെടുത്ത് ഈ പായസത്തിലേക്ക് ചേർക്കാം. വളരെ ടേസ്റ്റിയും ഈസിയുമായ പരിപ്പു പ്രഥമൻ തയ്യാർ. കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Kadalaparippu Pradhaman Sadya Style. Sree’s Veg Menu.
Read More : കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം.!!