About Idichakka cutlet recipe Kerala style :
കടകളിൽ പലതരം കട്ലറ്റുകൾ ഉണ്ടെങ്കിലും ഈ കട്‌ലറ്റ് ഒന്ന് വേറെ തന്നെയാണ്. ഇടിച്ചക്ക കട്ലറ്റ്..!
Ingredients :
- ഇടിച്ചക്ക – രണ്ടര കപ്പ്
- ഉരുളക്കിഴങ്ങ് – 2എണ്ണം
- സവാള – 1
- പച്ചമുളക് – എണ്ണം
- മുട്ട- 2 എണ്ണം
- ബ്രഡ് പൊടിച്ചത്
- കറി വേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
- ഇഞ്ചി – 1ടേബിൾസ്പൂൺ
- വെളുത്തുള്ളി – 1ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/ 4 ടീസ്പൂൺ
- മുളകുപൊടി- 1ടീസ്പൂൺ
- കുരുമുളക് പൊടി – 1ടീസ്പൂൺ
- ഗരം മസാല – 1/ 2 ടീസ്പൂൺ
Learn How to Make Idichakka cutlet recipe Kerala style :
ഇത് തയ്യാറാക്കാനായി 1kg ഇടിച്ചക്ക കഴുകി കട്ട് ചെയ്തത് കുക്കറിലേക്ക് ഇടുക.ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വേവിക്കണം. ഒരു വിസിൽ വന്നാൽ മുഴുവൻ എയർ കളഞ്ഞു ഊറ്റി എടുത്ത്,ഇത് ചതച്ച് എടുക്കുക. ശേഷം ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ചെറിയകഷ്ണം ഇഞ്ചി, 5അല്ലി വളുത്തുള്ളി ചതച്ചത്,കുറച്ച് കറിവേപ്പില ,3-4പച്ചമുളക് എന്നിവ ചേർക്കാം.ഇത് മൂത്ത് വന്നാൽ 200g സവാളയും ശേഷം ഉപ്പും ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടി, 2 1/2 ടേബിൾ സ്പൂൺ ചിക്കൻ മസാല, 1 ടീസ്പൂൺ കുരുമുളകുപൊടി ,1/2ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് വഴറ്റണം.
ശേഷം നേരത്തെ വേവിച്ച ഇടിച്ചക്ക ചേർത്ത് മിക്സ്ചെയ്യാം.ഇനി 2ഉരുളകിഴങ്ങ് പുഴുങ്ങിയത് ഉടച്ചുചേർത്ത് മിക്സ് ചെയ്യാം. കുറച്ചു ഉപ്പും 8 ബ്രെഡ് പൊടിച്ചെടുത്ത ബ്രെഡ് ക്രംസിൽ നിന്നും 2-3 ടേബിൾ സ്പൂണും ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.തണുത്ത് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരു സ്പൂണിൽ എടുത്ത് ശൈപ് ചെയ്യാം.മുഴുവൻ മാവും ഇങ്ങനെ ചെയ്തെടുത്ത് ഇത് 3-4 ടേബിൾ സ്പൂൺ മൈദയിൽ കോട്ട് ചെയ്യാം. ശേഷം 2 മുട്ട ബീറ്റ് ചെയ്തതിൽ ഉപ്പും കുരുമുളകും ചേർത്ത് ബേറ്റർ ഇതിൽ മുക്കി എടുത്ത് ബ്രഡ് ക്രംസിൽ കവർ ചെയ്തു എടുക്കാം. ഇനി അടുപ്പിൽ ഒരു പാൻ വെച്ചു ചൂടാക്കുക. അതിലേക്ക് ഫ്രൈ ചെയ്യാനുള്ള വെളിച്ചെണ്ണ ഒഴിച്ച് തീ കൂട്ടിവച്ച് ചൂടായി വരുമ്പോൾ കട്ട്‌ലറ്റ് ഇട്ട് ഫ്രൈ ചെയ്തു കോരി എടുക്കാം…ഇനി ചൂടോടെ വിളമ്പാം. നമ്മുടെ അടിപൊളി കട്ട്‌ലറ്റ് തയ്യാർ.
Read Also :
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ