About Homemade Vanila Ice cream Recipe :
കുട്ടികൾ എന്നില്ല മുതിർന്നവർ എന്നില്ല. എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഐസ്ക്രീം. പലപ്പോഴും ഐസ്ക്രീമിന് വേണ്ടി കുട്ടികൾ വാശി പിടിക്കാറുണ്ട്. എന്നാൽ വാങ്ങി കൊടുക്കാൻ നമുക്ക് മടിയാണ്. എന്തെങ്കിലും അസുഖം മക്കൾക്ക് പിടിപെട്ടാൽ എന്താ ബുദ്ധിമുട്ട് അല്ലേ. എന്നാൽ ഇനി ഒട്ടും തന്നെ പേടിക്കാതെ നമുക്ക് കുട്ടികൾക്ക് ഐസ്ക്രീം നൽകാം. എന്താ കാര്യം? നമ്മൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കുന്ന ഐസ്ക്രീം ആവുമ്പോൾ പേടിക്കേണ്ട ആവശ്യമേ ഇല്ലല്ലോ.
Ingredients :
- രണ്ടര കപ്പ് പാൽ
- നാല് സ്പൂൺ പഞ്ചസാര
- ഒരു സ്പൂൺ കസ്റ്റർഡ് പൌഡർ
- ഒരു കപ്പ് ക്രീം
- സ്പൂൺ വാനില എസ്സെൻസ്
- രണ്ട് സ്പൂൺ കോൺഫ്ലോർ
Learn How to Make Homemade Vanila Ice cream Recipe :
രണ്ടര കപ്പ് പാലിൽ നാല് സ്പൂൺ പഞ്ചസാര ചേർത്ത് തിളപ്പിക്കണം. തിളച്ചതിന് ശേഷം ചെറിയ തീയിൽ മൂന്നോ നാലോ മിനിറ്റ് വേവിക്കണം. ഒരു ചെറിയ ബൗളിൽ ഒരു സ്പൂൺ കസ്റ്റർഡ് പൌഡറും രണ്ട് സ്പൂൺ കോൺഫ്ളോറും ചേർത്ത് പാലൊഴിച്ച് ഇളക്കണം. ഇതിനെ തിളയ്ക്കുന്ന പാലിൽ ചേർത്ത് കുറുക്കണം. ഇത് നല്ലത് പോലെ തണുത്തിട്ട് ഒരു കപ്പ് ക്രീംമും സ്പൂൺ വാനില എസ്സെൻസും ചേർത്ത് ബീറ്റ് ചെയ്യണം. ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് നല്ലത് പോലെ അടച്ചതിന് ശേഷം എട്ട് മണിക്കൂർ എങ്കിലും ഫ്രീസറിൽ വയ്ക്കുക.
എട്ട് മണിക്കൂറിനു ശേഷം എടുത്ത് നോക്കുമ്പോൾ ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിലുള്ള ഐസ്ക്രീം തയ്യാറായിട്ടുണ്ടാവാറും. കണ്ടില്ലേ എത്ര എളുപ്പത്തിലാണ് ഐസ്ക്രീം വീട്ടിൽ തയ്യാറാക്കുന്നത് എന്ന്. യാതൊരു മായവും ഇല്ലാതെ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കുന്ന ഈ വാനില ഐസ്ക്രീം ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അപ്പോൾ ഇനി കുട്ടികൾ ഐസ്ക്രീംമിന് വേണ്ടി വാശി പിടിക്കുമ്പോൾ ഒന്ന് സമാധാനിപ്പിച്ചിട്ട് അടുക്കളയിലേക്ക് കേറിക്കോളൂ. അടുത്ത ദിവസം ഐസ്ക്രീം തയ്യാർ.
Read Also :
കുഴലപ്പം തയ്യാറാക്കാൻ ഇത്രയും എളുപ്പമോ?
നല്ല ഒന്നാന്തരം മീൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കിയാലോ