About Homemade summer drink Recipe :
വളരെ ചുരുങ്ങിയ ചെലവിൽ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി ഡ്രിങ്ക് ആണിത്. വെയിലത്ത് തളർന്നിരിക്കുമ്പോൾ ഉന്മേഷം പകരാൻ കഴിക്കാൻ പറ്റിയ കിടിലൻ ഒരു ഡ്രിങ്ക് ആണ് ഇത്. എന്നാൽ ഈ ഡ്രിങ്ക് പെട്ടെന്ന് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ..?
Ingredients :
- ഇൻസ്റ്റൻറ് ബ്രൂ പൗഡർ
- നാല് ടേബിൾ സ്പൂൺ പഞ്ചസാര
- രണ്ട് ഐസ് ക്യൂബുകൾ
- തണുത്ത പാല്
Learn How to Make Homemade summer drink Recipe :
അതിനായി ആദ്യം തന്നെ രണ്ട് ചെറിയ പാക്ക് ഇൻസ്റ്റൻറ് ബ്രൂ പൗഡർ എടുക്കുക.. ഇതൊരു ചെറിയ മൂടിയുള്ള കണ്ടെയ്നറിലേക്ക് ഇടാം. ഇതിലേക്ക് മധുരത്തിന് ആവശ്യമായ നാല് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർക്കുക. ഇതിലേക്ക് നല്ല ചൂടുള്ള രണ്ട് ടേബിൾ സ്പൂൺ വെള്ളമൊഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ട് ഐസ് ക്യൂബുകൾ ഇടുക. ഇനി നമുക്ക് ഈ കണ്ടെയ്നറിൻ്റെ മൂടി ഇടാം..
ശേഷം ഇത് അഞ്ചു മിനിറ്റോളം നന്നായി കുലുക്കി എടുക്കുക.. ശേഷം ഇത് തുറക്കുമ്പോൾ നന്നായി ക്രീം രൂപത്തിൽ ആയി വന്നിട്ടുണ്ടാവണം.. ഇനി നമുക്ക് രണ്ട് സേർവിംഗ് ഗ്ലാസ് എടുക്കാം.. ഇതിലേക്ക് 2 സ്പൂൺ വീതം ഈ ക്രീം ഒഴിച്ചു കൊടുക്കാം. ശേഷം ഓരോ ഗ്ലാസിലേക്കും രണ്ട് ഐസ് ക്യൂബ് വീതം ഇടുക. ശേഷം നന്നായി തണുത്ത പാല് ഓരോ ഗ്ലാസിലേക്കും നിറയെ ഒഴിച്ചു കൊടുക്കാം.അപ്പോൾ നമ്മുടെ ഈസി ആൻഡ് ടേസ്റ്റി കൂൾ ഡ്രിങ്ക് റെഡി.
Read Also :
സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 2 മിനുട്ടിൽ തയ്യാറാക്കാം ബ്രെഡ് ബനാന സ്നാക്ക്