About Homemade Rice Flour Recipe :
റേഷൻ അരി ഉപയോഗിച്ച് സാധാരണ നമ്മൾ ദോശയ്ക്കും ഇഡ്ഡലിക്കും അപ്പത്തിനും ഒക്കെ മാവ് അരയ്ക്കുക ആണ് പതിവ്. എന്നാൽ ഇനി റേഷൻ അരി കിട്ടുമ്പോൾ പുട്ട് പൊടി തയ്യാറാക്കി വച്ചാൽ ജോലിയും എളുപ്പം പുറത്ത് നിന്നും പുട്ട് പൊടി വാങ്ങുന്ന പൈസയും ലാഭം. അത് കൂടാതെ മായമില്ലാത്ത പുട്ട് പൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുത്താൽ ധൈര്യമായി കുട്ടികൾക്ക് കൊടുക്കുകയും ചെയ്യാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ സ്റ്റീമ്ഡ് പുട്ട് പൊടിയുടെ റെസിപ്പി താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്.
Ingredients :
- 4 കപ്പ് പച്ചരി
- വെള്ളം
Learn How to make Homemade Rice Flour Recipe :
4 കപ്പ് റേഷൻ പച്ചരി ആണ് എടുത്തിരിക്കുന്നത്. ഈ പച്ചരിയെ നല്ലത് പോലെ കഴുകി വൃത്തിയാക്കി വെള്ളം തോരാൻ വയ്ക്കണം. അതിന് ശേഷം ഒരു സ്റ്റീമറിൽ വച്ചിട്ട് പത്ത് മിനിറ്റ് ആവി കയറ്റാം. ഇത് തണുത്തതിന് ശേഷം നല്ല ഒരു അടപ്പ് പാത്രത്തിൽ അടച്ചിട്ടു ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യമുള്ളപ്പോൾ എടുത്ത് വെള്ളം ചേർത്ത് വിരകിയാൽ മതിയാവും. കുറച്ചേറെ ഉണ്ടാക്കി വച്ചാൽ കുറേ കാലത്തേക്ക് പുട്ട് ഉണ്ടാക്കാൻ എളുപ്പമായിരിക്കും. ഇനി ഇപ്പോൾ ഫ്രീസറിൽ വയ്ക്കാൻ സൗകര്യം ഇല്ലെങ്കിലും കുഴപ്പമില്ല.
ഇതിനെ തണുത്തതിന് ശേഷം വറുത്തു വച്ചാൽ മതി. ഇങ്ങനെ ആവി കയറ്റിയ പച്ചരി ഉപയോഗിച്ച് ഉടനേ തന്നെയും പുട്ട് പൊടി തയ്യാറാക്കാം. അതിനായി തണുത്തതിന് ശേഷം പൊടിച്ചിട്ട് വെള്ളം ചേർത്ത് കുഴച്ചാൽ മതി. എന്നിട്ട് സാധാരണ ഉണ്ടാക്കുന്നതു പോലെ പുട്ട് കുറ്റിയിൽ തേങ്ങാ പീരയും പുട്ടിനു നനച്ചതും മാറി മാറി ഇട്ട് ആവി കയറ്റിയാൽ മതി. അപ്പോൾ ഇത് തയ്യാറാക്കി വച്ചാൽ പുട്ട് കഴിക്കാൻ തോന്നുമ്പോൾ തന്നെ ഫ്രീസറിൽ നിന്നും പൊടി എടുത്ത് ഉപ്പും വെള്ളവും ചേർത്ത് വിരവിയാൽ മാത്രം മതി.
Read Also :
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ