About Homemade Pappadam Recipe Malayalam
കടയിൽ നിന്നും വാങ്ങുന്ന പപ്പടം ഒഴിവാക്കി ഹെൽത്തി ആയ പപ്പടം വീട്ടിൽ തയ്യാറാക്കിയാലോ.
Ingredients :
- 1 ടീസ്പൂൺ ഉപ്പ്,
- ½ ടീസ്പൂൺ ബേക്കിങ് സോഡ
- എള്ളെണ്ണ
- മൈദ
Learn How to make
അതിനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ഉഴുന്ന് എടുത്ത് തരികൾ ഇല്ലാതെ നന്നായി പൊടിച്ചെടുക്കുക.ഇതിലേക്ക് 1 ടീസ്പൂൺ ഉപ്പ്, ½ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അര കപ്പ് വെള്ളം ചേർത്ത് ചപ്പാത്തിയുടെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ എള്ളെണ്ണ ചേർത്ത് കുഴച്ച് ശേഷം 1 ടീസ്പൂൺ കൂടെ എള്ളെണ്ണ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.ശേഷം സോഫ്റ്റ് ആവാൻ വേണ്ടി ഒരു കല്ല് കൊണ്ട് നന്നായി ഇടിച്ചെടുക്കുക. ഇനി ഇത് കുഴച്ചെടുത്ത ശേഷം കട്ടി കുറച്ച് ചെറുതാക്കി ഉരുട്ടി എടുക്കുക.ശേഷം ചെറിയ കഷ്ണങ്ങളായി കട്ട് ചെയുതെടുക്കുക.
ഇത് ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടി കട്ട് ചെയ്തു വെച്ച കഷ്ണങ്ങളുടെ മുകളിലേക്ക് മൈദ വിതറിക്കൊടുക്കുക. അടുത്തതായി ഇത് നല്ല പോലെ കട്ടി കുറച്ച് പരത്തി ഒരു പേപ്പറിൽ വെക്കുക. ശേഷം വട്ടത്തിലാവാൻ വേണ്ടി ഒരു പാത്രത്തിന്റെ അടപ്പ് വെച്ച് വട്ടത്തിൽ കട്ട് ചെയ്തെടുക്കുക.ഇതേ പോലെ ബാക്കിയുള്ള കഷ്ണങ്ങൾ എല്ലാം പരത്തിയതിന് ശേഷം 10 മിനിറ്റ് വെയിലത്തു ഉണക്കാൻ വെക്കുക. പപ്പടം നല്ലപോലെ ഉണങ്ങിയതിന് ശേഷം ചൂടായ എണ്ണയിൽ ഇട്ട് ചുട്ടെടുക്കുക. ബാക്കിയുള്ളത് എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചു വെക്കുക.അപ്പോൾ നമ്മുടെ ഹോം മെയ്ഡ് പപ്പടം റെഡി.
Read Also :