നല്ല നാടൻ കുഴലപ്പം അടുക്കളയിൽ തയ്യാറാക്കാം | Homemade Kuzhalappam Snacks

About Homemade Kuzhalappam Snacks

കുഴലപ്പം എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലേ. പ്രത്യേകിച്ചും നാട്ടിൽ നിന്നും മാറി താമസിക്കുന്നവർക്ക് കുഴലപ്പം എന്നാൽ നൊസ്റ്റാൾജിയ തന്നെയാണ്. ഇപ്പോൾ പലയിടങ്ങളിലും കുഴലപ്പം വാങ്ങാൻ കിട്ടും. എന്നാൽ പോലും അതിന്റെ തനതായ രുചി ഉണ്ടാവണം എന്നില്ല. അപ്പോൾ പിന്നെ എന്താ ചെയ്യുക. നമുക്ക് തന്നെ ഉണ്ടാക്കി നോക്കാം അല്ലേ.

Ingredients

  • Roasted Rice Flour -1 cup (in 250 ml cup)
  • Boiled Hot Water – 3/4 to 1 1/4 cup (depending up on each Flour )
  • Salt – 1/2
  • Cumin Seeds – 1/4 tsp
  • Black Sesame seeds – 1/2 to 1 tsp
  • Oil – for Frying
  • Grated coconut -2tbsp
  • Small Onion – 6
  • Garlic -1

Learn How To Make Homemade Kuzhalappam Snacks

വളരെ എളുപ്പമാണ് കുഴലപ്പം തയ്യാറാക്കാൻ. അതിനായി ആദ്യം തന്നെ വറുത്ത അരിപ്പൊടി എടുക്കുക. ഒരു കപ്പ് വറുത്ത അരിപ്പൊടി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ എടുത്തിട്ടുള്ളത്. ഒരു മിക്സിയുടെ ജാറിൽ ഒരു പിടി തേങ്ങയും ആറ് ചെറിയ ഉള്ളിയും ഒരു വെളുത്തുള്ളിയും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കണം. കുറച്ചു മാത്രമേ വെള്ളം ചേർക്കാൻ പാടുള്ളൂ.

ഇതിനെ എടുത്തു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേർത്തതിനു ശേഷം അല്പം ജീരകവും എള്ളും ചേർക്കണം. ഇതിലേക്ക് നല്ലതുപോലെ തിളപ്പിച്ച വെള്ളം കൂടി ചേർക്കണം. ഇതെല്ലാം ചേർത്ത് ചൂടോടെ തന്നെ നല്ലതുപോലെ കുഴയ്ക്കണം.

ചെറിയ ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി എടുത്തിട്ട് വീഡിയോയിൽ കാണുന്നത് പോലെ പരത്താം. ഈ മാവ് 3 രീതിയിൽ പരത്താൻ കഴിയും. അതിൽ ആദ്യത്തേത് വാഴയിലയിൽ എണ്ണ പുരട്ടി അതിൽ ഈ ഉരുള വെച്ചിട്ട് മറ്റൊരു വാഴയില കൊണ്ട് മൂടി പാത്രം അമർത്തി പരത്തുന്നതാണ്. ഇതു കൂടാതെ മറ്റ് രണ്ട് വഴികളും വീഡിയോയിൽ കാണിക്കുന്നുണ്ട്. പരത്തി ഉരുട്ടിയതിനുശേഷം എണ്ണയിലിട്ട് വറുത്തു കോരിയെടുത്താൽ രുചികരമായ കുഴലപ്പം തയ്യാർ.

ഈ കുഴലപ്പം ഉണ്ടാക്കാനുള്ള മറ്റു രണ്ടു വഴികൾക്കുമായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുമല്ലോ. ഇതിനുവേണ്ട ചേരുവകളും അളവുകളും പാകവും എല്ലാം കൃത്യമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

Also Read :പാലപ്പം നന്നായില്ല പൂവുപോലത്തെ സോഫ്റ്റായ പാലപ്പം

രുചിയിലൊരു ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കൂ

Kuzhalappam
Comments (0)
Add Comment