ക്രിസ്തുമസ് സ്പെഷ്യൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക്

About Homemade Black Forest Cake Recipe :

ബേക്കറി സ്റ്റൈൽ ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കാൻ അറിയുമോ? ഒരു കിലോ ബ്ലാക്ക് ഫോറെസ്റ്റ് തയ്യാറാക്കാൻ ഇനി എന്തെളുപ്പം.കേക്ക് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്ക് ആദ്യം വരുന്നത് ബ്ലാക്ക് ഫോറെസ്റ്റ് ആണ്. വില കുറവും എന്നാൽ നല്ല രുചിയുള്ളതുമായ ബ്ലാക്ക് ഫോറെസ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാണ്. വായിലിട്ടാൽ അലിഞ്ഞു പോവുന്ന ബേക്കറി സ്റ്റൈൽ ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കാൻ നല്ല എളുപ്പമാണ്. ബേക്കറി സ്റ്റൈൽ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.

Ingredients :

  • Maida – 1/2 cup
  • Vanilla essence -1 tspn
  • Sugar – 3/4 cup
  • Baking powder -1 tspn
  • Salt a pinch
  • Egg : 4
  • Corn flour-1/4 cup
  • Oil -1/4 cup
  • Cocoa powder -1/4 cup
Homemade Black Forest Cake Recipe

Learn How to make Homemade Black Forest Cake Recipe :

ആദ്യം തന്നെ 8 ഇഞ്ചിന്റെ കേക്ക് ടിൻ ബട്ടർ പേപ്പർ വച്ച് സെറ്റ് ചെയ്യണം. അതിനു ശേഷം ഒരു ബൗളിൽ അര കപ്പ്‌ മൈദ, കാൽ കപ്പ്‌ കൊക്കോ പൗഡർ, കാൽ കപ്പ്‌ കോൺ ഫ്ലോർ, ഒരു സ്പൂൺ ബേക്കിങ് പൗഡർ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് അരിച്ചെടുത്ത് യോജിപ്പിച്ചു വയ്ക്കണം. മറ്റൊരു ബൗളിൽ മൂന്ന് മുട്ട ബീറ്റ് ചെയ്യണം. ഒപ്പം ഒരു സ്പൂൺ വാനില എസ്സെൻസ് കൂടി ചേർക്കേണ്ടതുണ്ട്. ഇതിലേക്ക് മുക്കാൽ കപ്പ്‌ പഞ്ചസാര ചേർത്തിട്ട് നല്ലത് പോലെ ബീറ്റ് ചെയ്യണം. ഇത് നല്ലത് പോലെ പതഞ്ഞു പൊങ്ങണം.

അതിനു ശേഷം കാൽ കപ്പ്‌ എണ്ണ കൂടി ചേർത്തിട്ട് ഒന്ന് ബീറ്റ് ചെയ്യണം. ഇതിലേക്ക് നേരത്തെ യോജിപ്പിച്ചു വച്ചിരിക്കുന്ന മാവ് തട്ടി കട്ട്‌ ആൻഡ് ഫോൾഡ് രീതിയിൽ ബാറ്റർ തയ്യാറാക്കണം. ഇതിനെ പ്രീ ഹീറ്റ് ചെയ്ത ഓവനിലോ സ്റ്റോവിലോ വച്ച് ബേക്ക് ചെയ്യണം. ഇത് തണുത്തതിന് ശേഷം മൂന്നായി മുറിച്ചിട്ട് ഓരോ ലേയർ ആയിട്ട് സെറ്റ് ചെയ്യണം. വിപ്പിംഗ് ക്രീം ഉപയോഗിച്ച് സെറ്റ് ചെയ്യുമ്പോൾ ഇതിലേക്ക് ഷുഗർ സിറപ്പും ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ഇട്ടു കൊടുക്കേണ്ടതാണ്. ഇതെല്ലാം എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുമല്ലോ.

Read Also :

ചപ്പാത്തിക്കൊപ്പം ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്‌സികം മസാല

നാവിൽ വെള്ളമൂറും നത്തോലി ഫ്രൈ

Homemade Black Forest Cake Recipe
Comments (0)
Add Comment