Ingredients :
- Roasted rice flour – 500 g
- Coconut milk – 2 cup
- Sugar – 10 tbsp
- Egg – 2
- Salt – a pinch
- Sesame seeds – 1 1/2 tsp
- Oil
- Water
Learn How to make Homemade Achappam Recipe :
അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് അരക്കിലോ വറുത്ത അരിപ്പൊടി എടുക്കുക.ശേഷം ഒരു തേങ്ങയുടെ കട്ടിയുള്ള തേങ്ങാപ്പാൽ എടുത്തു വയ്ക്കുക. ശേഷം വേറൊരു ബൗളിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ച് ഒഴിക്കു .അതിലേക്ക് 10 ടേബിൾ സ്പൂൺ പഞ്ചസാര ഇടുക.ശേഷം കോഴി മുട്ടയും പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക.പഞ്ചസാര പൂർണ്ണമായും മുട്ടയിൽ അലിഞ്ഞതിനുശേഷം കുറേശ്ശെയായി അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചേർക്കാം.ഇനി മുട്ടയും അരിപ്പൊടിയും നന്നായി മിക്സ് ചെയ്തതിനു ശേഷം കുറേശ്ശെയായി തേങ്ങാപ്പാൽ ചേർത്ത് മിക്സ് ചെയ്യുക.ദോശമാവിനേക്കാൾ കുറച്ചുകൂടി ലൂസ് ആയിട്ട് വേണം മാവ് കിട്ടേണ്ടത്.
ഇതിലേക്ക് ഇനി രണ്ട് ടേബിൾ സ്പൂൺ കറുത്ത എള്ളും ചേർത്ത് 10 മിനിറ്റ് നേരം അടച്ചുവയ്ക്കുക. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കുറച്ച് അധികം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .വെളിച്ചെണ്ണ ചൂടാകുന്നതോടൊപ്പം അച്ചപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അച്ചും ചൂടാകാൻ വേണ്ടി വെളിച്ചെണ്ണയിൽ മുക്കി വയ്ക്കണം. അച്ചും വെളിച്ചെണ്ണയും നന്നായി ചൂടായതിനു ശേഷം അച്ച് എടുത്ത് മാവിൽ മുക്കുക . അച്ചചിൻ്റെ മുക്കാൽ ഭാഗം മാത്രമേ മാവ് മുങ്ങാവൂ .ഇനി മാവിൽ മുക്കിയ അച്ച് വെളിച്ചെണ്ണയിൽ മുക്കുക .കുറച്ചുനേരം മുക്കി വെക്കുമ്പോൾ അച്ചിൽ നിന്നും മാവ് വിട്ടു പോകുന്നതായി കാണാം.ഇനി ഇതൊന്ന് കളർ മാറി തുടങ്ങുമ്പോൾ കോരി മാറ്റാം. ഇങ്ങനെ മാവ് എല്ലാം ഇതുപോലെ ചെയ്തെടുക്കുക .അങ്ങനെ നമ്മുടെ അടിപൊളി ടേസ്റ്റ് ഉള്ള ക്രിസ്പി അച്ചപ്പം റെഡി.
Read Also :