Home Construction Cost 2024 :ഇത് വർഷം 2024, 1000 സ്ക്വയർ ഫീറ്റിൽ ഒരു വീട് പണിയണം, എന്ത് ചെലവ് വരും? ഒരു വീട് ആഗ്രഹിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ സംശയം ആണ് ഇത്. തീർച്ചയായും മുൻ വർഷങ്ങളിൽ പണികഴിപ്പിച്ച വീടുകളുടെ ചെലവ് കണക്കാക്കി നമുക്ക് ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കാൻ സാധിക്കില്ല. സിമന്റ്, കമ്പി മുതലായവയുടെ വില കയറ്റം വീട് പണിയുടെ ബജറ്റിനെ കാര്യമായി ബാധിക്കുന്നു.
വീട് നിർമ്മാണത്തിന് അടിസ്ഥാനമായി വേണ്ട ചില മെറ്റീരിയലുകളുടെ നിലവിലെ വില പരിശോധിക്കാം. 370 – 400 ആണ് സിമന്റ് വില, 70 രൂപയോളം എംസാന്റിന് വില വരുന്നു. 70 – 75 കമ്പി കിലോക്ക് വില വരുന്നു. 45 രൂപയാണ് സിമന്റ് ബ്രിക്സ് വില വരുന്നത്, ഇഷ്ടിക ഒരു കട്ടക്ക് 10 രൂപ വില വരുന്നു. ഈ മെറ്റീരിയലുകളുടെ വില കാലാനുസൃതമായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ വില തന്നെയാണ് വീട് നിർമ്മാണത്തിന്റെ ബജറ്റിലെ വലിയൊരു പങ്കുവഹിക്കുന്നത്.
വീട് നിർമ്മാണത്തിന്റെ ലേബർ കോസ്റ്റ് നമുക്ക് ജനറലൈസ് ചെയ്ത് പറയാൻ സാധിക്കില്ല. അത് ഓരോ വീടിന്റെയും സ്ട്രക്ചർ അനുസരിച്ച് ഇരിക്കും. എന്നിരുന്നാലും ഒരു സാധാരണ വീടിന്റെ, ബേസ് നിർമ്മാണം മുതൽ അതിന്റെ പ്ലാസ്റ്ററിംഗ് കഴിയുന്നതുവരെയുള്ള ലേബർ കോസ്റ്റ് കണക്കാക്കിയാൽ, 380 – 420 പെർ സ്ക്വയർ ഫീറ്റ് വരാൻ സാധ്യതയുണ്ട്. പിന്നീട് നോക്കേണ്ടത് വീട്ടിലേക്ക് ആവശ്യമായ വാതിലുകൾ, ജനാലകൾ, ക്ലോസെറ്റ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ വില വിവരങ്ങളാണ്.
1000 സ്ക്വയർ ഫീറ്റിന്റെ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം എന്ന് പറയുമ്പോൾ അതിൽ രണ്ട് ബെഡ്റൂമുകൾ ആണ് അടങ്ങിയിരിക്കുക. ഇങ്ങനെ ഒരു വീട് ഈ 2024-ൽ പണി കഴിപ്പിക്കാൻ, ഏകദേശം സ്ക്വയർ ഫീറ്റിന് 2000 രൂപ കണക്കാക്കി, 20 ലക്ഷം രൂപ എസ്റ്റിമേറ്റ് വെക്കേണ്ടി വരും. ഇതിൽ വീടിന്റെ മുഴുവൻ വർക്കുകളും ഉൾപ്പെടുന്നു. 20 ലക്ഷം രൂപ ഉപയോഗിച്ച് തീർച്ചയായും നിങ്ങൾക്ക് ഒരു മനോഹരവും സുഖസൗകര്യങ്ങളോടുകൂടിയതുമായ വീട് നിർമ്മിക്കാം.കൂടുതൽ ഡീറ്റെയിൽസ് അറിയാൻ ഈ വീഡിയോ കാണാം