About Gothambu Dosa Recipe Kerala style
ദോശ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഗോതമ്പ് ദോശ എന്ന് കേൾക്കുമ്പോൾ ചിലവരുടെ എങ്കിലും നെറ്റി ചുളിയും. പക്ഷെ എന്നും അരിയും ഉഴുന്നും ഒക്കെ അരച്ച് ദോശ ഉണ്ടാക്കാൻ പറ്റി എന്ന് വരില്ലല്ലോ. അതുമല്ല പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ലേ ഗോതമ്പ് ദോശ. സാധാരണ ഗോതമ്പ് ദോശ കഴിക്കാൻ മടിയുള്ളവർ പോലും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങുന്ന ഒന്നാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ദോശയ്ക്ക് അരിയും ഉഴുന്നും ഒന്നും വെള്ളത്തിൽ ഇടുകയും വേണ്ട.
Ingredients :
- ഗോതമ്പ് മാവ്
- കറിവേപ്പില
- പച്ചമുളക്
- തേങ്ങ ചിരകിയത്
- മല്ലിയില
- ഒരു സ്പൂൺ ജീരകം
- ഒരു സ്പൂൺ ഉഴുന്ന്
- എണ്ണ
Learn How to make Gothambu Dosa Recipe Kerala style :
ആദ്യം തന്നെ ഒന്നര കപ്പ് ഗോതമ്പ് മാവിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ഇത് മാറ്റി വയ്ക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഒരു സ്പൂൺ ജീരകവും ഒരു സ്പൂൺ ഉഴുന്നും ചേർത്ത് വഴറ്റണം. ഇത് കരിയാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നല്ലത് പോലെ വഴറ്റണം. ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും കൂടി ചെറുതായി
അരിഞ്ഞത് ചേർക്കണം. അവസാനമായി അല്പം തേങ്ങ ചിരകിയതും കൂടി ചേർത്ത് വഴറ്റിയതിന് ശേഷം കലക്കി വച്ചിരിക്കുന്ന മാവിൽ ഇത് യോജിപ്പിക്കണം. ഇതിലേക്ക് അല്പം മല്ലിയിലയും കൂടി ചെറുതായി അരിഞ്ഞു ചേർത്താൽ രുചി കൂടും. ഈ മാവ് ഉപയോഗിച്ച് ദോശ ചുട്ടു കൊടുത്താൽ എല്ലാവരും ഒരേ സ്വരത്തിൽ ഇതിന്റെ രുചിയെ വാഴ്ത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അപ്പോൾ ഇനി രാവിലെ സമയം ഇല്ലാത്തപ്പോൾ എന്തുണ്ടാക്കും എന്ന ചോദ്യത്തിന് ഗോതമ്പ് ദോശ എന്നാണ് മനസ്സിൽ വരുന്ന ഉത്തരം എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കാമല്ലോ.
Read Also :