About Ginger Tea Recipe :
സാധാരണ വീടുകളിൽ വൈകുന്നേരം ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്ന ശീലം ഉണ്ടാവും അല്ലേ. കൊറോണ വന്നതിന് ശേഷം യൂട്യൂബിൽ നോക്കി പല വിധ പരീക്ഷണങ്ങൾ നടത്തുന്ന കൂട്ടത്തിൽ കാപ്പിയിൽ വൈവിധ്യങ്ങൾ കണ്ടു വരുന്നുണ്ട്. അതു പോലെ തന്നെ ചായയിലും ധാരാളം വൈവിധ്യങ്ങൾ ഉണ്ട്. പല വിധത്തിലുള്ള രുചികൾ പരീക്ഷിക്കാനും ആസ്വദിക്കാനും ഇഷ്ടമുള്ള മലയാളികൾക്ക് ഇന്ന് ഏറെ പ്രിയമുള്ള ഒന്നാണ് ഇഞ്ചി ചായ. ജിഞ്ചർ ടീ എന്നറിയപ്പെടുന്ന ഈ ചായ കുടിക്കാൻ ഇനി മുതൽ പുറത്ത് പോവേണ്ട ആവശ്യമേ ഇല്ല. ആ സമയം കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ. നമ്മൾ സാധാരണ ഒരു ചായ ഉണ്ടാക്കാൻ എടുക്കുന്ന അത്രയും സമയം തന്നെ മതി ഈ ചായ തയ്യാറാക്കാനും.
Ingredients :
- ഒരു കഷ്ണം ഇഞ്ചി
- രണ്ട് സ്പൂൺ തേയില പൊടി
- ഒന്നര സ്പൂൺ പഞ്ചസാര
Learn How to make
ആദ്യം തന്നെ ഒരു കപ്പ് വെള്ളത്തിൽ ഒരു കഷ്ണം ഇഞ്ചി ചതച്ചു ചേർക്കണം. ഇതിലേക്ക് ഇഞ്ചി ചേർക്കുമ്പോൾ ഒരിക്കലും പേസ്റ്റ് രൂപത്തിൽ ചേർക്കാൻ പാടില്ല. ഇഞ്ചി നല്ലത് പോലെ ചതച്ചു തന്നെ ചേർക്കണം. ഇതിനെ നല്ലത് പോലെ തിളപ്പിച്ചിട്ട് രണ്ട് സ്പൂൺ തേയില പൊടിയും ഒന്നര സ്പൂൺ പഞ്ചസാരയും ചേർത്തിളക്കണം. ഇളക്കി കഴിഞ്ഞിട്ട് ഒരു കപ്പ് പാലും ചേർത്ത് തിളപ്പിച്ചാൽ നല്ല രുചികരമായ ഇഞ്ചി ചായ തയ്യാർ.
ചായ കുടിക്കുമ്പോൾ ഗ്യാസ്, നെഞ്ച് എരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ധൈര്യപൂർവ്വം ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി ചായ. ഇത് ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ ഉണ്ട്. നല്ല തണുപ്പ് സമയത്ത് മഴ പെയ്യുമ്പോൾ ഒക്കെ കുടിക്കാൻ പറ്റിയ ഈ ചായ അപ്പോൾ തയ്യാറാക്കി നോക്കാമല്ലോ.
Read Also :
ചപ്പാത്തിക്കും ചോറിനും അടിപൊളി കറി, മുട്ട ബുർജി ഇങ്ങനെ തയ്യാറാക്കൂ