ഗോതമ്പ് പുട്ട് സോഫ്റ്റാകാൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Easy Wheat Puttu Recipe: ഗോതമ്പു പൊടിയൽപ്പം എടുക്കാനുണ്ടോ.. എങ്കിൽ നമുക്ക് ഇന്ന് വീട്ടിൽ സോഫ്റ്റ്‌ ആൻഡ് ടേസ്റ്റി ഗോതമ്പു പുട്ട് തയ്യാറാക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഈ ഗോതമ്പ് പുട്ട് വീട്ടിൽ തന്നെ എല്ലാ ആളുകൾക്കും ഇഷ്ടമാകും.പലരും പല രീതികളിലാകും പുട്ട് തയ്യാറാക്കുക. എന്നാൽ ഈ ഗോതമ്പു പുട്ട് ഇങ്ങനെ തയ്യാറാക്കി നോക്കണം. വിശദമായി ഈ ഗോതമ്പ് പുട്ട് റെസിപ്പി പരിചയപ്പെടാം.

ഗോതമ്പ് പുട്ട് തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത് നന്നായി ചൂടായ ഒരു പാനിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി ഇട്ടുകൊടുത്തു കൊണ്ട് വറുത്തെടുക്കുക.ശേഷം നമ്മൾ മാവ് കുഴക്കാനായി വറുത്തെടുത്തതായ ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് മാറ്റി വെക്കുക.ഇനിയാണ് അതിലേക്ക് ആവശ്യം അനുസരിച്ചു വെള്ളവും ഉപ്പും ഇട്ടു കൊടുത്തു കൊണ്ട് നന്നായി കുഴച്ചെടുക്കേണ്ടത്.

മിക്സിയിൽ നല്ല പോലെ പൊടിച്ചെടുത്താൽ തീർച്ചയായും ഇത് നല്ല സോഫ്റ്റായി മാറും.ശേഷമാണു കുറച്ച് പ്രധാന കാര്യങ്ങൾ പുട്ടു പാത്രത്തിൽ നമ്മൾ ചില്ല് ഇട്ട് അതിലേക്ക് തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കുക.അതിനു ശേഷം പുട്ട് പൊടി ഇട്ടു കൊടുക്കുക. ശേഷം വീണ്ടും അതിനും മുകളിലായി തേങ്ങ ഇട്ടു കൊടുക്കുക. എന്നിട്ട് നല്ലപോലെ തന്നെ ആവിയിൽ വേവിച്ചു എടുക്കുക. ഇതാ വേറെ ലെവൽ രുചിയിൽ സോഫ്റ്റ്‌ ഗോതമ്പു പുട്ട് റെഡി.

വീഡിയോ വിശദമായി കണ്ടു ഈ ഒരു ഗോതമ്പ് പുട്ട് വീട്ടിൽ തയ്യാറാക്കാൻ മറക്കല്ലേ. ഈ ഒരു ഗോതമ്പ് പുട്ട് എല്ലാവർക്കും ഇഷ്ടമാകും. അക്കാര്യം ഉറപ്പാണ്.

Also Read :കടല വേവിച്ചത് കൊണ്ട് സ്നാക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഇതാ ഒരു സ്പെഷ്യൽ പാലപ്പം റെസിപ്പി

Wheat Puttu Recipe
Comments (0)
Add Comment