About Easy Vendakka Thakkali curry Recipe :
അടിപൊളി രുചിയിൽ തക്കാളി വെണ്ടയ്ക്ക കറി! ചപ്പാത്തി, ദോശ എന്നിവയുടെ കൂടെ കൂട്ടാൻ കിടിലൻ വെണ്ടയ്ക്ക കറി തയ്യാറാക്കിയാലോ??
Ingredients :
- വെണ്ടയ്ക്ക
- നാല് വെളുത്തുള്ളി
- രണ്ട് തക്കാളി
- നാല് പച്ചമുളക്
- കറിവേപ്പില
- കാൽ ടീസ്പൂൺ മഞ്ഞൾപൊടി
- ആവശ്യത്തിന് ഉപ്പ്
- അര സ്പൂൺ വെളിച്ചെണ്ണ
- അര മുറി തേങ്ങ ചിരവിയത്
- ഒരു ടീസ്പൂൺ മല്ലിപൊടി
- ഒരു ടീസ്പൂൺ മുളക്പൊടി
- ചെറിയുള്ളി
- വറ്റൽമുളക്
Learn How to make Easy Vendakka Thakkali curry Recipe :
അതിനായി ആദ്യം ഒരു കാടായി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെണ്ടയ്ക്ക കഷ്ണങ്ങൾ ആക്കിയത് ഇട്ട് വഴറ്റുക.ഇത് കോരി മാറ്റി ശേഷം കടായിലേക്ക് ഒരു സവാള അരിഞ്ഞത് ഇട്ട് അതിലേക്ക് നാല് വെളുത്തുള്ളി കട്ട് ചെയ്തത്, രണ്ട് തക്കാളി അരിഞ്ഞത്, നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളവും ഒഴിച്ച് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. അടുത്തതായി ഒരു പാൻ വെച്ച് അര സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അര മുറി തേങ്ങ ചിരവിയത് ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം ഇതിലേക്ക് മസാലകൾ ആയി ഒരു ടീസ്പൂൺ മല്ലിപൊടി,ഒരു ടീസ്പൂൺ മുളക്പൊടി,
കാൽ ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക.ഇതേ സമയം തക്കാളിയും സവാളയും വെന്തതിന് ശേഷം അരച്ചെടുത്ത തേങ്ങ അതിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി ഇളക്കി തിളക്കാൻ വെക്കുക. ശേഷം നേരത്തെ വഴറ്റി വെച്ച വെണ്ടയ്ക്ക ചേർത്ത് ഇളക്കി അടച്ചു വെച്ച് തിളക്കാൻ വെക്കുക. ശേഷം തീ ഓഫ് ചെയ്ത് വാങ്ങി വെക്കുക. അടുത്തതായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി അറിഞ്ഞത്, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇത് കറിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കിടിലൻ വെണ്ടയ്ക്ക കറി റെഡി.
Read Also :
അടിപൊളി രുചിയിൽ ഒരു ഞണ്ട് റോസ്റ്റ് തയ്യാറാക്കിയാലോ!
വറുത്തരച്ച റസ്റ്റോറന്റ് സ്റ്റൈൽ ചൂര മീൻ കറി ഇതേപോലെ തയ്യാറാക്കൂ