രണ്ട് ഏത്തക്കയും ഒരുപിടി പയറും കൊണ്ട് വാഴക്ക തോരൻ തയ്യാറാക്കാം | Easy Vazhakka Thoran 

About Easy Vazhakka Thoran 

പണ്ടത്തെ കറികളൊക്കെ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും അല്ലേ? അങ്ങനെ ഒരു വിഭവമാണ് ഇതോടൊപ്പം കൊടുത്തിട്ടുള്ളത്. രണ്ട് ഏത്തക്കയും ഒരുപിടി പയറും ഉണ്ടെങ്കിൽ നല്ല അടിപൊളി തോരൻ തയ്യാർ. ഒരല്പം രസമോ മോര് കറിയോ മാത്രം മതി ചോറിനൊപ്പം ഈ തോരനും കൂട്ടി കഴിക്കാൻ.

Ingredients Of Easy Vazhakka Thoran

  • പച്ച വാഴപ്പഴം – 2
  • ബീൻസ് – 1/2 കപ്പ്
  • പക്ഷികളുടെ കണ്ണ് മുളക് – 6 അല്ലെങ്കിൽ 7 എണ്ണം
  • മുത്ത് ഉള്ളി -10 0r 12 എണ്ണം
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • ജീരകം – 1 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • കുറച്ച് കറിവേപ്പില
  • 2 ടീസ്പൂൺ എണ്ണ
  • ഉപ്പ്

Learn How To Make Easy Vazhakka Thoran

ഈ തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ അരക്കപ്പ് പയർ നല്ലതുപോലെ കഴുകി എടുക്കണം. ഈ പയർ വെള്ളത്തിലിട്ട് അല്പം ഉപ്പും വെളിച്ചെണ്ണയും ചേർത്ത് വേവിക്കാം. ഈ വീഡിയോയിൽ കാണിക്കുന്നത് തനി നാടൻ രീതിയിൽ തയ്യാറാക്കുന്നതാണ്. അതിനായി മൺപാത്രത്തിലാണ് ഉണ്ടാക്കുന്നത്. അതുപോലെ ഇതിനുള്ള കൂട്ട് അരയ്ക്കുന്നതും അമ്മിയിലാണ്.എന്നാൽ ഇന്ന് മിക്ക വീടുകളിലും അമ്മിയും കല്ലും ഒന്നുമില്ലല്ലോ. അതുകൊണ്ട് നമുക്ക് ഒരു മിക്സിയുടെ ജാർ എടുക്കാം. അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും അര സ്പൂൺ ജീരകവും 6 കാന്താരി മുളകും കുറച്ച് ചെറിയ ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും കൂടി ചേർത്ത് ചതച്ചെടുക്കണം.

ഒരു വലിയ ചീനച്ചട്ടി എടുത്തിട്ട് അതിൽ വെളിച്ചെണ്ണ തിളപ്പിക്കാം. ഇതിലേക്ക് കടുക് പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം. ഇതിലേക്ക് രണ്ട് ഏത്തക്ക അല്ലെങ്കിൽ വാഴക്ക ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കണം. ഇതിലേക്ക് വേണം വേവിച്ച പയർ ചേർക്കാൻ. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ കൂട്ടും ചേർത്ത് അടച്ചുവച്ചു വേവിക്കാം.

നല്ല നാടൻ രുചിയിൽ പയർ – വാഴക്ക തോരൻ തയ്യാർ. കാന്താരി മുളക് ചേർന്നത് കൊണ്ട് തന്നെ ഒരു പ്രത്യേക രുചിയാണ് ഈ തോരൻ കഴിക്കാൻ. ഈ തോരൻ ഉണ്ടെങ്കിൽ ചോറ് കൂടുതൽ ഒന്നും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Also Read :കുട്ടികൾക്ക് ഇഷ്ടപെടുന്ന ഐറ്റം ഇതാ : ചീസ് ഓംലെറ്റ് റെസിപ്പി

റസ്റ്റോറന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് വീട്ടിൽ തയ്യാറാക്കാം:റെസിപ്പി

Vazhakka Thoran
Comments (0)
Add Comment