About Easy Tasty Banana Snack :
ഏത്തപ്പഴം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ, പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പി നമുക്ക് പരിചയപ്പെട്ടാലോ..!?
Ingredients :
- നെയ്യ്
- ഏത്തപ്പഴം 1
- പഞ്ചസാര
- ഒന്നരപിടി തേങ്ങചിരകിയത്
- ഏലക്കാ
- ഒരു ടേബിൾസ്പൂൺ ചോറ്
Learn How to make Easy Tasty Banana Snack :
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽകപ്പ് പച്ചരി എടുക്കുക. ഇനി അരി നന്നായി കഴുകിയശേഷം 1മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ ആയി വെക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെക്കുക.. ഇത് നന്നായി ചൂടായിവരുമ്പോൾ 1ടീസ്പൂൺ നെയ്യ് ചേർത്തുകൊടുക്കാം. നെയ്യ് നന്നായി ചൂടായിവരുമ്പോൾ ഇതിലേക്ക് 1ഏത്തപ്പഴം വട്ടത്തിൽ അരിഞ്ഞത് ചേർക്കുക. ഏത്തപ്പഴത്തൻ്റെ ഒരുവശം രണ്ടുമിനിറ്റ് നേരം വേവിച്ചെടുക്കുക. ശേഷം മറുവശം തിരിച്ച് പൊരിച്ചെടുക്കുക.. ഇനിയിത് കോരി മാറ്റാം. ഇനി ഇതേ പാനിലേക്ക് 1സ്പൂൺ കൂടെ നെയ്യൊഴിക്കുക..
ശേഷം ഒരു ഏത്തപ്പഴം വളരെ ചെറുതായി അരിഞ്ഞത് ചേർക്കുക. ഇത് മീഡിയം തീയിൽവെച്ച് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് 1½ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് വഴറ്റുക. പഞ്ചസാര നന്നായി ഉരുകി വന്നശേഷം ഇതിലേക്ക് ഒന്നരപിടി തേങ്ങചിരകിയത് ചേർക്കാം. ഇനി ഇതുംകൂടെ നന്നായി വഴറ്റി തീയിൽ നിന്നും മാറ്റാം. ഇനിയൊരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരിചേർക്കാം.. കൂടെതന്നെ 2ഏലക്കാ, ഒന്നര ടേബിൾസ്പൂൺ പഞ്ചസാര ,ഒരു ടേബിൾസ്പൂൺ ചോറ്, അരയ്ക്കാൻ ആവശ്യത്തിനുള്ള വെള്ളം എന്നിവചേർത്ത് നന്നായി തരികളില്ലാതെ അരച്ചെടുക്കുക. ഇനി ഇത് വലുപ്പമുള്ള ഒരു ബൗളിലേക്ക് മാറ്റാം. ഇനി ഇതേ ജാറിലേക്ക് ആദ്യം പൊരിച്ചു മാറ്റിവച്ചിരിക്കുന്ന പഴം ചേർക്കുക.
1കപ്പ് തേങ്ങ കൂടെചേർത്ത് വെള്ളം ചേർക്കാതെ രണ്ടുമൂന്നു പ്രാവശ്യം അടിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളംചേർത്ത് അരച്ചെടുക്കാം.. ഇനി ഈ അരപ്പ് അരിമാവിലേക്ക് ഒഴിച്ച് കുറച്ച് ഉപ്പും ചേർത്ത് നന്നായി മിക്സ്ചെയ്യുക. ഇനി നമുക്ക് അപ്പം തയ്യാറാക്കാനായി ഒരു സ്റ്റീൽ പാത്രംഎടുക്കുക.. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് തടവി കൊടുക്കുക. ശേഷം പാത്രത്തിൻറെ വലുപ്പത്തിലുള്ള ഒരു വാഴയില കഷണം വച്ചുകൊടുക്കുക. ഇനി ഒരു പാൻ എടുത്ത് കുറച്ചു വെള്ളം ചൂടാക്കുക. വെള്ളത്തിലേക്ക് ഒരു വട്ട് എടുത്തുവച്ച് അതിനു മുകളിലേക്ക് അപ്പപ്പാത്രം വെച്ചുകൊടുക്കുക. വാഴയിലയുടെ മുകളിലുംകൂടെ കുറച്ച് നെയ്യ് ചേർക്കുക. ഇനി ഇതിലേക്ക് തേങ്ങ-പഴം-പഞ്ചസാര ഫില്ലിംഗ് നിരത്തിക്കൊടുക്കുക. ഇതിനു മുകളിലേക്ക് രണ്ടരത്തവി മാവ് ഒഴിച്ചുകൊടുക്കാം. ശേഷം അതിനു മുകളിലേക്ക് കുറച്ചുകൂടെ പഴം ഫില്ലിംഗ് വിതറികൊടുക്കാം. ഇനിയിത് 5മിനിറ്റ് മീഡിയംതീയിൽ അടച്ചുവെച്ച് വേവിക്കാം. ശേഷം ഇതിനു മുകളിലേക്ക് അടുത്തഘട്ടം മാവ് ഒഴിക്കാം. ഇതിനു മുകളിലേക്കും പഴം മിക്സ് വെക്കുക. ശേഷം നേരത്തെ ചെയ്തത് പോലെ 5മിനിറ്റ് അടച്ചുവെച്ച് വേവിക്കാം. ഇങ്ങനെ നമ്മുടെ കയ്യിലുള്ള മാവും ഫില്ലിംഗും കഴിയുന്നതുവരെ നമുക്ക് ലയർ-ലയർ ആയി ഇത് ചെയ്തെടുക്കാം. ഇനി മുഴുവൻ മാവും ഒഴിച്ചശേഷം ഇത് 15മിനിറ്റ് നേരത്തേക്ക് മീഡിയംതീയിൽ അടച്ചുവെച്ച് വേവിക്കണം. അടപ്പിൻ്റെ അടിയിലായി വാഴയില വച്ച്കൊടുക്കണം. 15മിനിറ്റിനുശേഷം നമുക്ക് അടപ്പ് തുറക്കാം.. ഇനി തീ ഓഫ്ചെയ്ത് മാറ്റിവയ്ക്കാം.. നമ്മുടെ അപ്പം നന്നായി തണുത്തശേഷം മാത്രം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം. അപ്പോൾ നമ്മുടെ കിടിലൻ ടേസ്റ്റ് ഉള്ള ഏത്തപ്പഴ അപ്പം റെഡി. Easy Tasty Banana Snack
Read Also :
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ
സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 2 മിനുട്ടിൽ തയ്യാറാക്കാം ബ്രെഡ് ബനാന സ്നാക്ക്