About Easy Special Breakfast Recipe :
മലയാളികൾക്ക് തങ്ങൾ ബ്രേക്ക് ഫാസ്റ്റ് ഫുഡിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഇഡലി. പൂ പോലുള്ള സോഫ്റ്റ് ടേസ്റ്റി ഇഡലി ആരാണ് കഴിക്കാൻ ഇഷ്ടപ്പെടാത്തത്.വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്നതും അത് പോലെ സ്വാദിഷ്ടവുമായ ഒരു വിഭവമാണ് ഇഡലി.എങ്കിലും ഇഡലി വീട്ടിൽ തയ്യാറാക്കുവാൻ ശ്രമിക്കുമ്പോൾ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മാവ് പുളിച്ചു പൊന്താൻ എടുക്കുന്ന സമയം . ഇത് പലപ്പോഴും വീട്ടമ്മമാർക്ക് അടക്കം ഒരു വൻ പ്രശ്നമായി മാറാറുണ്ട്.
അരച്ച് ഒരുപാട് സമയം പുളിക്കാൻ വക്കേണ്ടി വരുന്നത് ഒട്ടും ശരിയായ കാര്യവുമല്ല. ഇതിന് ഒരു അടിപൊളി പരിഹാര മാർഗം അറിഞ്ഞാലോ. തീർച്ചയായും ഇത് നിങ്ങൾക്ക് അടുക്കളയിൽ സഹായകമാകും.മാവ് അരച്ച് ഒരുപാട് സമയം അതെല്ലാം പുളിക്കാനായി വെക്കാതെ തന്നെ എളുപ്പത്തിൽ ഒരു ഇഡലി വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. വിശദമായി തന്നെ ഈ സൂത്രവിദ്യ അറിയാം.ഇത്തരത്തിൽ ഇഡലി തയ്യാറാക്കാൻ ആവശ്യമായവയെല്ലാം മുകളിൽ പറയുന്നത് പോലെ എടുക്കുക.
ആദ്യം തന്നെ അരിയും ഉഴുന്നും ഉലുവയും ഒന്നിച്ചു നമ്മൾ എടുക്കണം. ഇവ മൂന്നും ഭംഗിയായി വൃത്തിക്ക് കഴുകി കുതിരുവാനായി കാത്തിരിക്കുക. ഏകദേശം രണ്ടു മണിക്കൂർ ടൈം കൊണ്ട് തന്നെ കുതിർന്നു കിട്ടും.നമ്മൾ എടുത്തു വെച്ച അരിയും ഉഴുന്നും എല്ലാം നന്നായി കുതിർന്ന വന്നു കഴിഞ്ഞാലാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.ഇവയെല്ലാം വൃത്തിയായി കുതിർന്ന വന്നു കഴിഞ്ഞാൽ നമ്മൾ ഇതിലേ വെള്ളം ഒരു നല്ല ഗ്ലാസ്സിലേക്ക് ഊറ്റി മാറ്റി വെക്കണം. ഇതാണ് നമുക്ക് പിന്നീട് ആവശ്യം.അതിനും ശേഷം നമ്മൾ ഈയൊരു മാറ്റിവെച്ച വെള്ളം മാത്രം ഉപയോഗിച്ചാണ് എളുപ്പത്തിൽ തന്നെ മാവ് അരച്ചെടുക്കുന്നത്. ഉടനെ തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് നമ്മൾ മുൻപ് എടുത്തുവച്ച അരിയും ഉഴുന്നും പകുതി വീതം അളവിൽ ചേർത്ത് മാറ്റിവെച്ചതായ വെള്ളത്തിൽ നിന്നും കുറച്ചു എടുത്തു ഒഴിച്ച് വളരെ നല്ലതുപോലെ
ഒരു തരത്തിലും തരിയില്ലാതെ തന്നെ അരച്ചെടുക്കുക.നമ്മൾ ഇപ്പോൾ അരച്ച് എടുത്ത മാവ് നല്ലത് പോലെ ഇളക്കി മിക്സ് ചെയ്യാനും മറക്കല്ലേ. ഇനിയാണ് മാവ് എങ്ങനെ പുളിപ്പിച്ച് എടുക്കാനായി കഴിയുമെന്ന് നമ്മൾ നോക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു കുക്കർ അടുപ്പിലേക്ക് വെക്കുക അത് മെല്ലെ ചൂടായി തുടങ്ങുമ്പോൾ തന്നെ അതിലേക്ക് ഒരു റിങ് വേഗം ഇറക്കി നാം അരച്ചുവെച്ച മാവിന്റെ പാത്രം അതിലേക്ക് ഇറക്കിവച്ച് കുക്കർ അടപ്പ് മൂടി സ്റ്റൗ ഓഫ് ചെയ്യുക.5 മിനുട്ട് കഴിഞ്ഞു ഇത് തുറന്നു നോക്കുമ്പോൾ നമ്മൾ വെച്ച മാവ് പുളിച്ചു പൊന്തിയതായി കാണുവാൻ കഴിയും. വീട്ടമ്മമാരുടെ അടക്കം ഒരു പ്രധാന പ്രശ്നത്തിനുള്ള സൂപ്പർ പരിഹാരമാണ് ഈ വിദ്യ. ഉറപ്പായും പരീക്ഷിക്കാൻ മറക്കല്ലേ. Easy Special Breakfast Recipe
Read Also :