About Easy Soft Unniyappam
വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയലോ .അതിനായി ആദ്യം തന്നെ മൂന്ന് കപ്പ് പച്ചരി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക .ഇനി 350 ഗ്രാം ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക .ഇത് നന്നായി തണുത്ത ശേഷം നേരത്തെ കുതിർത്തു വെച്ച പച്ചരി നന്നായി കഴുകി ഈ ശർക്കരപ്പാനിയും ചേർത്ത് തരി തരിയായി അരച്ചെടുക്കുക .ഇതിലേക്ക് ഒരു ആറ് പാളയം കോടൻ പഴവും കൂടി അരച്ച് ചേർക്കുക .
Ingredients
- അരി മാവ് -1 കപ്പ്
- മൈദ -1 കപ്പ്
- റവ -1 കപ്പ്
- ശർക്കര -1/2 കിലോ
- വെള്ളം -1 1/4 കപ്പ്
- ഉപ്പ്
- ഏലം, – 3
- തേങ്ങ കഷണങ്ങൾ – 1/4 കപ്പ്
- നെയ്യ് 2 ടീസ്പൂൺ
- വെളിച്ചെണ്ണ / നെയ്യ് / വറുക്കാനുള്ള എണ്ണ
- ആവശ്യമെങ്കിൽ ബേക്കിംഗ് സോഡ -1/4 ടീസ്പൂൺ
ഇനി ഇതിലേക്ക് അര കപ്പ് ഗോതമ്പു പൊടിയും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക .ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്ക പൊടിച്ചതും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഇത് ഇനി ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റി വയ്ക്കാം .
ശേഷം ഒരു പാത്രത്തിൽ മൂന്ന് ടീസ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് കൊത്തി വെച്ച തേങ്ങ ഇട്ടു കൊടുത്ത് വറുത്ത് കോരി മാറ്റാം .ഇത് നന്നായി തണുത്തതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് ചേർക്കുക.ഇനി ഇത് നന്നായി യോജിപ്പിക്കുക .ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ഓരോ കുഴിയിലും മുക്കാൽ ഭാഗത്തോളം മാവ് ഒഴിച്ചു കൊടുക്കുക.ഇനി ഇത് ചെറുതീയിൽ നന്നായി വേവിച്ചെടുക്കുക .ഒരു ഭാഗം ബ്രൗൺ നിറമായതിനു ശേഷം തിരിച്ച് ഇട്ട് വേവിച്ചെടുക്കുക .അങ്ങനെ നമ്മുടെ തനി നാടൻ ഉണ്ണിയപ്പം റെഡി
Also Read :നാവിൽ രുചിയൂറും ചെമ്മീൻ ബിരിയാണി ഇങ്ങനെ തയ്യാറാക്കൂ