പഴവും തേങ്ങയുമുണ്ടോ ? രുചികരമായ സ്നാക്ക് തയ്യാറാക്കാം | Easy snacks recipe 

About Easy snacks recipe 

ടേസ്റ്റിയും, ഹെൽത്തിയും ആയ നേന്ത്രപ്പഴം ഹൽവ ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് പെട്ടെന്ന് തയ്യാറാക്കിയാലോ?

Learn How To Make Easy snacks recipe 

അതിന് ആയി ആദ്യം ഒരു നേന്ത്ര പഴം കുക്കറിലേക്ക് മുറിച്ചു ഇടുക.ഇതിലേക്ക് ഇനി ആവശ്യത്തിന് വെള്ളം (അര ഗ്ലാസ്‌ )ചേർത്ത് അടച്ചു വെച്ച് വേവിച്ച് എടുക്കണം. അടുത്തത് ആയി ഒരു മുറി തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അര ഗ്ലാസ്‌ വെള്ളവും ചേർത്ത് അടിച്ച് എടുക്കുക.ശേഷം കുറച്ച് തേങ്ങാ പാൽ പിഴിഞ്ഞ് ഒരു ഗ്ലാസിൽ എടുത്തു വെക്കുക .

അടുത്തത് ആയി ഒരു ശർക്കര എടുത്ത് കുറച്ച് വെള്ളവും ഒഴിച്ച് ഉരുക്കി എടുക്കണം.ശേഷം വേവിച്ചു വെച്ച പഴം നന്നായി ഉടച്ച് എടുക്കുക.ഇതിലേക്ക് ഉരുക്കി വെച്ച ശർക്കര പാനി ഒഴിച്ച് ഇളക്കി മിക്സ്‌ ചെയ്യുക.നന്നായി മിക്സ് ചെയ്ത ശേഷം തീ ഓൺ ചെയ്ത് ഇത് കുറുക്കി എടുക്കുക.ഇത് നന്നായി കുറുകിയതിന് ശേഷം തീ ഓഫ്‌ ചെയ്യാം.ശേഷം ഇതിലേക്ക് തേങ്ങാ പാൽ ചേർത്ത് മിക്സ്‌ ചെയ്യുക.

ഇനി ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം.ഇത് ഒന്ന് ഭംഗിയാക്കാൻ വേണ്ടി നട്ട്സ് ഇട്ട് ഡെക്കറേറ്റ് ചെയ്യുക.ശേഷം സെർവ് ചെയ്യാം.നമ്മുടെ ടേസ്റ്റി,ഈസി, ഹെൽത്തി നേന്ത്ര പഴം ഹൽവ റെഡി

Also Read:ഗുണങ്ങൾ ഏറെയുള്ള ചെമ്പരത്തി ചായ തയ്യാറാക്കാം

8 ലക്ഷത്തിന്റെ കിടിലൻ വീട്

Easy snacks recipeFood
Comments (0)
Add Comment