ഈ നാടൻ രസം എളുപ്പം ഉണ്ടാക്കി നോക്കൂ | Easy Rasam Recipe

About Easy Rasam Recipe

നാടൻ വിഭവങ്ങളോട് നമുക്കേവർക്കും എന്നും പ്രിയമാണ്. അതുകൊണ്ട് തന്നെ ഏതൊക്കെ വിധത്തിലുള്ള രസം വെച്ച് ചോർ ഉണ്ടായാലും പഴയ രുചി നാവിൽ വരുമ്പോൾ കൊതിയൂറും. പലതരത്തിലുള്ള രസം ഇന്ന് യൂട്യൂബിൽ കാണാം. തക്കാളി രസം കുരുമുളക് രസം എന്നിങ്ങനെ പല വിധത്തിലുള്ള രസം ഉണ്ടെങ്കിലും നാടൻ രസത്തിനാണ് എന്നും ആരാധകർ ഏറെ.ഈ നാടൻ രസം തയ്യാറാക്കുന്ന വിധമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.

Ingredients Of Easy Rasam Recipe

  • വാളൻപുളി- 15 gm
  • ചൂടുവെള്ളം- 1 Cup (250 ml)
  • കുരുമുളക് – 2 Teaspoons
  • ഇഞ്ചി – 1½ Inch
  • വെളുത്തുള്ളി – 8 Cloves
  • ചെറിയ ഉള്ളി – 8 Nos
  • എണ്ണ – 3 Tablespoons
  • കടുക് – ½ Teaspoon
  • ഉലുവ – ¼ Teaspoon
  • ഉണക്കമുളക് – 3 Nos
  • മല്ലിപ്പൊടി- 1 Tablespoon
  • മുളകുപൊടി- 1 Teaspoon
  • മഞ്ഞള്‍പൊടി – ¼ Teaspoon
  • തക്കാളി – 1 No
  • കറിവേപ്പില- 2 Sprigs
  • വെള്ളം – 3 Cups (750 ml)
  • കായപ്പൊടി – 1 Teaspoon
  • ഉപ്പ് – 2 Teaspoons
  • മല്ലിയില

Learn How to make Easy Rasam Recipe

നാടൻ രസം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി ഒരു കപ്പ് ചൂട് വെള്ളത്തിൽ കുതിരാൻ വയ്ക്കണം. കുറച്ചുസമയത്തിനുശേഷം കൈകൊണ്ട് ഞെരടി പുളിവെള്ളം അരിച്ചെടുക്കണം. അതുപോലെതന്നെ രണ്ട് സ്പൂൺ കുരുമുളക് തരിയോടെ ചതച്ചെടുക്കണം. ഒന്നര ഇഞ്ച് നീളത്തിലുള്ള ഇഞ്ചിയും 8 വെളുത്തുള്ളിയും 8 ചെറിയ ഉള്ളിയും ചതച്ചെടുക്കാം.

ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതില് കടുക് പൊട്ടിക്കണം. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും പൊട്ടിച്ചതിനുശേഷം ഉണക്കമുളക് ചേർക്കാം. അതിനുശേഷം വേണം ചതച്ചുവച്ച് ഇഞ്ചിയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാൻ. ഇതെല്ലാം ചെറിയ തീയിൽ വേണം ചെയ്യാനായിട്ട്. ഇവയെല്ലാം നല്ലതുപോലെ വഴറ്റിയതിന് ശേഷം വേണം ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാൻ. ഇവയുടെ പച്ചമണം മാറിയതിനു ശേഷം നേരത്തെ ചതച്ചു വച്ചിരിക്കുന്ന കുരുമുളക് ചേർക്കാം.

ഒരു തക്കാളിയും കൂടി ചേർത്തതിന് ശേഷം കുറച്ചു കറിവേപ്പിലയും നേരത്തെ എടുത്തു വച്ചിരിക്കുന്ന പുളി വെള്ളവും മൂന്നു കപ്പ് വെള്ളവും ചേർക്കണം. അവസാനമായിട്ട് ഒരു ടീസ്പൂൺ കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിട്ട് ഇളക്കണം. മല്ലിയിലയും ചേർത്തതിനുശേഷം തീ അണയ്ക്കാം.ഈ നാടൻ രസം ചൂട് മാറിയതിനു ശേഷം ചോറിന്റെ ഒപ്പം കഴിച്ചാൽ ഒരിക്കലും ഈ രുചി നാവിൽ നിന്ന് മായുകയില്ല.

Also Read :മത്തി പെരട്ട് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ

കല്യാണസദ്യയിലെ പ്രധാനിയായ മാങ്ങ അച്ചാർ ഉണ്ടാക്കാനറിയുമോ: റെസിപ്പി

Moru Rasam Recipe
Comments (0)
Add Comment