About Easy Ragi Vada Recipe :
ആർക്കും വീട്ടിൽ എന്നും ഉണ്ടാക്കുന്ന നാല് മണി പലഹാരങ്ങൾ മാറ്റിവെച്ച് ഇന്ന് നമുക്ക് ഹെൽത്തി ആയ ഒരു റാഗി വട തയ്യാറാക്കി എടുത്താലോ.
Ingredients :
- റാഗി പൗഡർ
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- സവാള
- കടുക്
- കടലപ്പരിപ്പ്
- പുളി
- വെളിച്ചെണ്ണ
Learn How to Make Easy Ragi Vada Recipe :
ഇനി നമുക്ക് ഒരു പാൻ ചൂടാക്കാം. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ നന്നായി ചൂടായി വന്നശേഷം അര ടീസ്പൂൺ കടുകിട്ടു പൊട്ടിക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കടലപ്പരിപ്പ് ,മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്,ഒരു സവാള ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പില അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റി കൊടുക്കുക. ഒരു മിനിറ്റ് വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ഇത് തണുത്ത ശേഷം നമുക്ക് എടുത്തു വച്ചിരിക്കുന്ന റാഗി പൗഡറിലേക്ക് ഈ മിക്സ് ചേർത്തു കൊടുക്കാം.. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ,കുറച്ചു പുളി കുതിർത്ത വെള്ളം എന്നിവ ചേർത്ത്
കൈവച്ച് നന്നായി തിരുമ്മി മിക്സ് ചെയ്ത് എടുക്കുക. ഇനി ഇത് ചെറു ചൂടുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തിൽ മാവാക്കി കുഴച്ചെടുക്കുക.. ഇനിയൊരു ചീനച്ചട്ടി അടുപ്പത്ത് വയ്ക്കാം.. അതിലേക്ക് പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.ഇനിയൊരു വാഴയിലയോ അല്ലെങ്കിൽ അലൂമിനിയം ഫോയിലോ എടുത്ത് കുറച്ച് എണ്ണ പുരട്ടി, അതിലേക്ക് കുറച്ചു മാവെടുത്ത് പരത്തി കൊടുത്ത് നടുവിൽ ഒരു ഹോൾ ഇട്ടു കൊടുക്കാം.. ഇനി ഇത് നന്നായി ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കാം.. വറുക്കുമ്പോൾ തീ മീഡിയം ഫ്ലെയ്മിൽ വച്ചിരിക്കണം. രണ്ട് ഭാഗവും റെഡി ആയ ശേഷം വട എണ്ണയിൽ നിന്നും കോരി മാറ്റാം.നമ്മുടെ ഹെൽത്തിയായ റാഗി വട റെഡി.
Read Also :
കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റി ആയ ചിക്കൻ ഫ്രൈഡ് റൈസ് ; ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ…
സദ്യ സ്റ്റൈലിൽ രുചികരമായ ഒരു കിടിലൻ രസം; ഒറ്റ തവണ ഉണ്ടാക്കിയാൽ പിന്നെ ഇതിന്റെ രുചി…