About Easy Plum Cake without Oven :
ഈ ക്രിസ്മസിന് വീട്ടിൽ തന്നെ തയ്യാറാകാം അടിപൊളി പ്ലം കേക്ക്.
Ingredients :
- Ingredients:
- Maida -1,1/2 cup
- Baking powder – 1 tsp
- Baking soda – 1/2 tsp
- A pinch of salt
- Sugar – 1 cup (1/2 + 1/2)
- Black Raisins – 1,1/2 cup
- Cashew nuts.-1/2 cup
- Cinnamon -2 inch
- Cardamom – 5
- Cloves – 5
Learn How to make Easy Plum Cake without Oven :
ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം പഞ്ചസാര കാരമലൈസ് ചെയ്യണം.അതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് 1/2കപ്പ് പഞ്ചസാര ലോ-മീഡിയം തീയിൽ ഇളക്കിക്കൊടുക്കാം, മെൽറ്റ് ആയി ഗോൾഡൺ കളറിലായാൽ അതിലേക്ക് 1/4കപ്പ് ചൂടുവെള്ളം ഒഴിക്കുക, തിളച്ചുവരുന്നത് വരെ ഇളക്കുക, കളർ ഡാർക് ആയി വരുമ്പോൾ ഓഫ്ചെയ്തു മാറ്റിവെക്കാം. ഇനി കറുത്ത മുന്തിരി വേവിക്കണം. അതിനായി ഒരു പാത്രത്തിലേക്ക് 1കപ്പ് വെള്ളം ഒഴിച്ചശേഷം അതിലേക്ക് 1- 1 1/2 കപ്പ് കറുത്തമുന്തിരി ലോ – മീഡിയം തീയിൽ ഇട്ടു അടച്ചുവെച്ച് 7മിനുട്ട് വേവിക്കുക. ശേഷം വെള്ളം ഒഴിച്ച് മാറ്റി ചൂടാറാൻ വെക്കുക.
കേക്കിനുള്ള ഫ്ലേവറിനു വേണ്ടി 1/2കപ്പ് പഞ്ചസാരയിലേക്ക് 2ഇഞ്ച് വലുപ്പത്തിൽ പട്ട, 5ഏലക്കായ, 5ഗ്രാമ്പൂ എന്നിവ പൊടിച്ച് എടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് 3മുട്ട പൊട്ടിച്ചത്, 1/2കപ്പ് ഓയിൽ , നേരത്തെ പോടിച്ചെടുത്ത പഞ്ചസാര അരിച്ചെടുത്തത് എന്നിവ ഇട്ട് ഇളക്കുക.ഇനി ഒരു വലിയപാത്രം എടുത്ത് അരിപ്പ വെച്ചുകൊടുത്ത് 1- 1/2കപ്പ് മൈദ അരിച്ചു എടുക്കുക. ഇതിലേക്ക് 1ടീസ്പൂൺ ബേക്കിംഗ് പൗഡർ,1/2ടീസ്പൂൺ ബേകിംഗ് സോഡ,ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട്കൊടുത്ത് അരിച്ചു കൊടുക്കുക.ശേഷം ഇതിലേക്ക് നേരത്തെ മാറ്റിവെച്ച കറുത്തമുന്തിരി ,1/2കപ്പ് അണ്ടിപരിപ്പ് എന്നിവ ഇട്ട് കൊടുക്കാം.ശേഷം നന്നായി ഇളക്കിയെടുക്കാം.
ഇതിലേക്ക് തയ്യാറാക്കിവെച്ച മുട്ടയും ഓയിലും പഞ്ചസാര കൂട്ടും , നേരത്തെ ഉണ്ടാക്കിവെച്ച ഷുഗർ സിറപ്പും ചേർത്ത് സ്പൂൺവെച്ച് ഇളക്കാം.ശേഷം ബേക്ക് ചെയ്തു എടുക്കാൻ വേണ്ടി ഒരു പാത്രത്തിൻ്റെ താഴെ ഭാഗത്തും സൈഡിലും ബട്ടർപേപ്പർ വെച്ചു കൊടുക്കുക.ഓയിൽ പുരട്ടി കൊടുത്തു ബാറ്റർ മുഴുവൻ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ശേഷം ഒരു പാൻ 10മിനുട്ട് ലോ തീയിൽ ഇട്ടു എയർ കടക്കാത്ത വിധം ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു തട്ട് വെച്ചുകൊടുത്ത് പാത്രം ഇറക്കി അടച്ചുവെച്ച് ലോ ഫ്ലൈമിലും കുറച്ച് കൂട്ടിവെച്ചു 70മിനിറ്റ് വേവിച്ച് എടുക്കണം. ശേഷം വെന്താൽ ചൂടാറിയതിന് ശേഷം മാത്രം എടുക്കുക.അപ്പോൾ നമ്മുടെ അടിപൊളി പ്ലം കേക്ക് തയ്യാർ.
Read Also :
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ