About Easy Onion Thoran
തനി നാടൻ ഉള്ളി തോരൻ ഉണ്ടാക്കിയാലോ.അതിനായി മൂന്ന് വലിയ സവാള, എരുവിന് ആവശ്യമായ പച്ച മുളക് ,രണ്ട് ഉണക്ക മുളക് കുറച്ചു കറിവേപ്പില എന്നിവ എടുത്തു വയ്ക്കുക .ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ആവശ്യത്തിന് കടുക് ചേർത്ത് പൊട്ടിക്കുക .കടുക് പൊട്ടിയ ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇതിലേക്ക് ഇടുക.
Ingredients Of Easy Onion Thoran
- സവാള – 3
- പച്ചമുളക് – 3 എണ്ണം
- മഞ്ഞൾ പൊടി – ½ ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉണങ്ങിയ ചുവന്ന മുളക് – 2
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
- തേങ്ങ ചിരകിയത് – അര വലുത്
- പച്ചമുളക് – 1
- വെളുത്തുള്ളി – 3
ശേഷം ഇതിലേക്ക് അര ടീ സ്പൂൺ മഞ്ഞൾ പൊടി,കുറച്ച് പച്ച മുളക് എന്നിവ ചേർത്ത് കൊടുക്കാം.ഇതിന് ശേഷം ചെറുതായി കട്ട് ചെയ്തു വെച്ച സവാളയും ചേർത്ത് നന്നായി യോജിപ്പിക്കുക .ഇനി അര മുറി തേങ്ങയും മൂന്നു വെളുത്തുള്ളി അല്ലിയും ഒരു പച്ച മുളകും ചേർത്ത് മിക്സിയിൽ ഒതുക്കി മാറ്റി വയ്ക്കുക .
ഇനി ഈ ഒതുക്കി വെച്ച തേങ്ങ നേരത്തെ അടുപ്പിൽ വെച്ച സവാളയിലേക്ക് ചേർത്ത് കൊടുക്കാം .ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക .ഇനി ഇത് ഒരു മൂന്ന് മിനിറ്റ് തീ കൂട്ടി വെച്ച് വേവിക്കാം .മൂന്നു മിനിറ്റിനു ശേഷം നന്നായി ഇളക്കി തീ ഓഫ് ചെയ്തു വയ്ക്കുക.ഇനി ചൂടോടെ ചോറിന് ഒപ്പം വിളമ്പാം.അങ്ങനെ നമ്മുടെ സവാള തോരൻ ഞൊടിയിടയിൽ റെഡി
Also Read :ദോശക്കും ഇഢലിക്കും ഉള്ളിമുളക് ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ