ചോറ് ബാക്കി വന്നോ? പെട്ടെന്ന് ഒരു നെയ്പത്തിരി ആയാലോ

Ingredients

  • Cooked parboiled rice – 3 cups
  • cumin seed – 1 tsp
  • scrapped coconut – 1 cup
  • salt
  • shallots – 10 to 12 nos
  • fennel seed 1-1/2 tsp
  • puttu podi/ puttu flour – 5 to 8 tbsp
  • sunflower oil
  • water
Easy Ney Pathiri Recipe

Learn How to make

ഇതിനായി ആദ്യം 3 cup ചോറ് എടുക്കണം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ച് വെള്ളം ചേർത്ത് നല്ലവണ്ണം അരഞ്ഞ് പോവാതെ തരി തരിപ്പോടെ അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി വെക്കുക. പിന്നീട് മിക്സിയുടെ ജാറിലേക്ക് 1 കപ്പ് ചിരകിയ തേങ്ങ, 1 tsp ചെറിയ ജീരകം, 1/2 tsp പെരുംജീരകം, 12 ചെറിയ ഉള്ളിഎന്നിവ ചേർത്ത് അരച്ചെടുക്കുക. ചോറ് അരച്ച പോലെ തരിതരിപ്പോടെ വേണം അരച്ചെടുക്കാൻ. ഇനി തേങ്ങ അരച്ചതും ചോറ് അരച്ചതും കൂടി മിക്സ് ചെയ്യണം. ലൂസായ മാവ് ആണെങ്കിൽ കുറച്ച് പുട്ടുപൊടി ചേർത്ത് മിക്സ് ചെയ്യുക.

വെള്ളത്തിന് അനുസരിച്ച് അൽപ്പം അൽപ്പമായി വേണം പുട്ടുപൊടി ചേർക്കാൻ. ഇത് നന്നായി ഉരുളകളാക്കാൻ പറ്റുന്നത് വരെ കുഴച്ചെടുക്കുക.ശേഷം ഒരു വാഴയില എടുത്ത് ഓരോ ഉരുളകൾ എടുത്ത് കയ്യിൽ ഓയിൽ പുരട്ടി, കയ്യിന്റെ ഉൾഭാഗം കൊണ്ട് പരത്തി എടുക്കുക.കുറച്ച് കട്ടിയിൽ വേണം പരത്തി എടുക്കാൻ. ഇനി എണ്ണ നല്ല പോലെ ചൂടാക്കി അതിലേക്ക് പരത്തിയ പത്തിരി ഓരോന്നായി ഇട്ടു കൊടുക്കുക. ഇത് നല്ലപോലെ വീർത്ത് ബ്രൗൺ കളറായാൽ തിരിച്ചിട്ട് മറ്റെ ഭാഗവും ബൗൺ കളറാക്കി കോരിയെടുക്കുക.ഇങ്ങനെ മുഴുവൻ മാവും പൊരിച്ചെടുക്കാം.ഇത്രയും ആയിക്കഴിഞ്ഞാൽ എളുപ്പത്തിൽ നെയ് പത്തിരി റെഡി.

Read Also :

മീൻകറി രുചി ഇരട്ടിക്കാൻ ഈ ചേരുവ കൂടി ചേർത്ത്നോക്കൂ!

എന്തെളുപ്പം! കുമ്പളങ്ങ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

Easy Ney Pathiri Recipe
Comments (0)
Add Comment