About Easy Masala Puttu Recipe :
രാവിലെ പ്രാതലിന് എന്തുണ്ടാക്കാം എന്നാണോ ചിന്തിക്കുന്നത്. സംശയം വേണ്ടേ വേണ്ട. അല്പം പുട്ട് ഉണ്ടാക്കാം. വളരെ എളുപ്പമല്ലേ പുട്ട് ഉണ്ടാക്കാൻ. എന്നാൽ പുട്ട് ഉണ്ടാക്കുമ്പോൾ പലർക്കും പല കോമ്പിനേഷൻ ആണ് ഇഷ്ടം. ചിലർ പഞ്ചസാര ചേർത്ത് കഴിക്കും. ചിലർ പയറും പപ്പടവും ചേർത്ത് കഴിക്കും. ചിലർ കറി ചേർത്ത് കഴിക്കും. എന്നാൽ ഈ രീതിയിൽ പുട്ട് ഉണ്ടാക്കിയാൽ പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാൻ മെനക്കെടേണ്ട കാര്യം ഇല്ല.
Ingredients :
- രണ്ട് കപ്പ് പുട്ട് പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- കടുക്
- സവാള
- കറിവേപ്പില
- ഇഞ്ചി ചതച്ചത്
- കാരറ്റ്
- തേങ്ങ ചിരകിയത്
- കുരുമുളക് പൊടി
Learn How to make Easy Masala Puttu Recipe :
ആദ്യം തന്നെ രണ്ട് കപ്പ് പുട്ട് പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് കുഴയ്ക്കണം. ഇതിനെ അടച്ചു വച്ചതിനു ശേഷം മസാല പുട്ടിനു വേണ്ട മസാല തയ്യാറാക്കാം. അതിനായി ആദ്യം തന്നെ വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കണം. ഇതിലേക്ക് സവാള നേർപ്പിച്ച് അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതോടൊപ്പം തന്നെ കറിവേപ്പിലയും ഇഞ്ചി ചതച്ചതും ചേർത്ത് വഴറ്റിയിട്ട് കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർക്കണം.
ഇതിനെ വഴറ്റിയിട്ട് ഇതിലേക്ക് തേങ്ങ ചിരകിയതും കുരുമുളക് പൊടിയും ചേർത്ത് വഴറ്റുക. പുട്ട് കുറ്റി എടുത്തിട്ട് ആദ്യം അല്പം മസാല പിന്നെ പുട്ട് പൊടി കുഴച്ചത് പിന്നെ മസാല എന്നിങ്ങനെ മാറി മാറി നിറച്ചിട്ട് ആവി കയറ്റിയാൽ നല്ല രുചികരമായ മസാല പുട്ട് തയ്യാർ. അപ്പോൾ ഇനി അടുത്ത തവണ പുട്ട് ഉണ്ടാക്കുമ്പോൾ പുട്ടിന്റെ ഒപ്പം കഴിക്കാൻ എന്ത് ഉണ്ടാക്കണം എന്ന ടെൻഷൻ വേണ്ടേ വേണ്ട.
Read Also :
നല്ല വെറൈറ്റി ചായ കുടിക്കാൻ തോന്നുണ്ടോ? ഇത് ഇതു വരെ കുടിക്കാത്ത തന്തൂരി ചായ
ഒന്ന് തണുക്കാൻ അടിപൊളി ഡ്രിങ്ക് കുടിച്ചാലോ, നിമിഷനേരം കൊണ്ട് ഡ്രിങ്ക് തയ്യാർ