ഓവനില്ലാതെ ചീസ് കുനാഫ ഉണ്ടാക്കി നോക്കിയാലോ

About Easy Kunafa Malayalam Recipe :

കേക്ക് ബേക്ക് ചെയ്യുന്നവർ അത് കൂടാതെ ചെയ്ത് വരുമാനം ഉണ്ടാക്കുന്ന ഒന്നാണ് കുനാഫ. പ്രധാനമായും മലബാർ ഭാഗത്ത് കണ്ടു വന്നിരുന്ന കുനാഫയ്ക്ക് ഇന്ന് തെക്കൻ കേരളത്തിലും ധാരാളം ആരാധകർ ഉണ്ട്. അതു കൊണ്ട് തന്നെ കുനാഫ ഉണ്ടാക്കി നൽകുന്നതിലൂടെ ധാരാളം സ്ത്രീകൾ വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഓവൻ ഇല്ലാതെ കുനാഫ ഉണ്ടാക്കാൻ പറ്റുമെന്നത് പലർക്കും അറിയില്ല.

Ingredients :

  • 250gm kunafa dough
  • 100hm butter
  • 1cup milk (250ml)
  • 2.5tbsp corn flour
  • 3tbsp milk powder (optional)
  • 2.5tbsp sugar
  • Cheese(mozzarella and you can substitute with cream cheese)
Easy Kunafa Malayalam Recipe

Learn How to Make Easy Kunafa Malayalam Recipe :

ചീസ് കുനാഫ ഉണ്ടാക്കുന്ന റെസിപ്പി ആണ് വീഡിയോയിൽ ഉള്ളത്. എല്ലാ സൂപ്പർമാർക്കറ്റിലും ബേക്കിങ് സാമഗ്രികൾ വിൽക്കുന്ന കടകളിലും ലഭിക്കുന്ന ഒന്നാണ് കുനാഫ ഡോവ്. ഫ്രീസറിൽ സൂക്ഷിക്കുന്ന സാധനം ആയതു കൊണ്ട് തന്നെ രണ്ടു മണിക്കൂർ എങ്കിലും ഇതിനെ തണുപ്പ് മാറാനായി എടുത്ത് പുറത്തു വയ്ക്കണം. തണുപ്പ് മാറിയതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചിട്ട് ബട്ടർ അലിയിച്ച് ഒഴിച്ചിട്ട് കൈ കൊണ്ട് കുഴയ്ക്കണം. ഒരു പാനിൽ രണ്ടര സ്പൂൺ കോൺഫ്ലോറും മൂന്ന് സ്പൂൺ പാൽപ്പൊടിയും പാലും ചേർത്ത് ഇളക്കി കുറുക്കിയിട്ട്

രണ്ടര സ്പൂൺ പഞ്ചസാരയും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് ചീസ് കൂടി ചേർത്ത് ഇളക്കണം. ഏഴു ഇഞ്ച് ടിൻ എടുത്തിട്ട് ഒരു ലേയർ കുനാഫ ഡോവ് നിരത്തണം. അതിന് മുകളിലായി ചീസ് മിക്സ്‌ നിരത്തിയിട്ട് ഒരു ലേയർ കുനാഫ ഡോവ് കൂടി നിരത്തണം. ഇത്രയുമായാൽ ബേക്ക് ചെയ്യാൻ വയ്ക്കാം. ഓവൻ അല്ലാതെ സ്റ്റോവിലും ഇത് വയ്ക്കാൻ സാധിക്കും. ചെറിയ തീയിൽ 35 – 45 മിനിറ്റ് ബേക്ക് ചെയ്തിട്ട് ഷുഗർ സിറപ്പ് കൂടി ഒഴിച്ചാൽ ചീസ് കുനാഫ തയ്യാർ. അളവുകൾ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഈ അറബിക് ഡസർട് ഒരിക്കൽ എങ്കിലും കഴിച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയ ഒരു നഷ്ടം തന്നെ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Read Also :

ക്രിസ്പി മധുരക്കിഴങ്ങു ബജി തയ്യാറാക്കാം

ഹെൽത്തിയായ റാഗിവട, നാലുമണി ചായക്ക് ബെസ്റ്റ്

Comments (0)
Add Comment