വീണ്ടും വീണ്ടും കഴിച്ചുകൊണ്ടേ ഇരിക്കും, കുമ്പിളപ്പം റെസിപ്പി

About Easy Kumbilappam Recipe :

ആറ്റുകാൽ പൊങ്കാല എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്ന ഒരു വിഭവം ഉണ്ട്. വയണയിലയിൽ പൊതിഞ്ഞ് ആവിയിൽ തയ്യാറാക്കുന്ന തെരളി. തെരളി കഴിച്ചിട്ടുള്ളവരുടെ വായിൽ വെള്ളം വരാൻ തുടങ്ങിയില്ലേ? ഇനി തെരളി എന്താണ് എന്ന് മനസിലാവാത്തവർക്ക് ഞാൻ മറ്റൊരു പേര് പറഞ്ഞു തരാം. കുമ്പിളപ്പം, വയണയില അപ്പം തുടങ്ങിയ പേരുകളും ഇതിന് ഉണ്ട്. ഇപ്പോൾ മനസിലായില്ലേ? കാണുമ്പോൾ ഉണ്ടാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് തോന്നിയിട്ട് തെരളി ഉണ്ടാക്കാതെ ഇരുന്നിട്ടുണ്ടോ? എന്നാൽ നിങ്ങൾക്കുള്ളതാണ് ഈ വീഡിയോ.

Ingredients :

  • 150 ഗ്രാം ശർക്കര
  • ഒന്നര കപ്പ്‌ പച്ചരി
  • പഴം/ചക്ക
  • ഏലക്കായ
  • ജീരകം
Easy Kumbilappam Recipe

Learn How to Make Easy Kumbilappam Recipe :

150 ഗ്രാം ശർക്കര ഒന്നര കപ്പ്‌ വെള്ളം ചേർത്ത് ഉരുക്കി എടുക്കണം. ഇതിനെ അരിച്ചെടുത്ത് വയ്ക്കണം. ഒന്നര കപ്പ്‌ പച്ചരി പൊടിച്ച് വറുത്തെടുക്കണം. ഇതിലേക്ക് ഉപ്പും ഏലയ്ക്ക പൊടിച്ചതും പകുതി തേങ്ങ ചിരകിയതും കൂടി ചേർത്ത് ഇളക്കണം. ഇതിലേക്ക് ശർക്കര പാനി ചേർത്ത് ചൂടോടെ തന്നെ യോജിപ്പിക്കണം. വീഡിയോയിൽ കാണുന്നത് പോലെ യോജിപ്പിച്ചിട്ട് ഒരു ഇലയിലേക്ക് പരത്തി മടക്കണം. വയണയിലയുടെ മണം തന്നെയാണ് ഈ വിഭവത്തിന്റെ പ്രത്യേകത. അതു കൊണ്ട് കീറാത്ത വയണയില നോക്കി എടുക്കണം.

ഇതിനെ നല്ലത് പോലെ കഴുകിയിട്ടുണ്ടാവണം. മരത്തിൽ നിൽക്കുമ്പോൾ വല കെട്ടിയിട്ടുണ്ടാവാൻ സാധ്യത ഉണ്ട്. എല്ലാം മടക്കിയിട്ട് നല്ലത് പോലെ ആവി കയറ്റി വേവിക്കണം. അര മണിക്കൂർ സമയം മതിയാവും. ഇതിലേക്ക് പഴം, ചക്ക ഒക്കെ ചേർത്ത് കുഴച്ചും ഉണ്ടാക്കാവുന്നതാണ്. വെറും മൂന്ന് ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന ഈ വിഭവം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ഇലയട കഴിക്കുന്നത് പോലെ പ്രാതലിനും ഈ വിഭവം കഴിക്കാവുന്നതാണ്. അപ്പോൾ ഇനി ഉണ്ടാക്കാൻ അറിയില്ല എന്നും പറഞ്ഞ് ഇരിക്കില്ലല്ലോ. നല്ല എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന തെരളി ആവട്ടെ മക്കളെ വൈകുന്നേരം വരവേൽക്കുന്നത്.

Read Also :

നല്ല ഒന്നാന്തരം മീൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കിയാലോ

കോഴിക്കോടൻ സ്പെഷ്യൽ നാടൻ മത്തി മുളകിലിട്ടത് ഇങ്ങനെ തയ്യറാക്കി നോക്കൂ

Easy Kumbilappam Recipekumbilappam recipe
Comments (0)
Add Comment