ബാക്കിവന്ന ചോറ് കൊണ്ടൊരു കിടിലൻ കലത്തപ്പം പലഹാരം

About Easy Kalathappam recipe

ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു ടേസ്റ്റി കലത്തപ്പം നമുക്ക് തയ്യാറാക്കി നോക്കിയാലോ.നമുക്ക് അറിയാം,പഴയ കാലം മുതലേ നമ്മുടെ എല്ലാം വീടുകളിൽ നമ്മൾ എല്ലാം സ്ഥിരമായി തന്നെ ഉണ്ടാക്കുന്ന രുചികരമായിട്ടുള്ള പലഹാരങ്ങളിൽ ഒന്നാണ് കലത്തപ്പം. ടേസ്റ്റി കലത്തപ്പം ആരാണ് ഇഷ്ടപ്പെടാത്തത്.പക്ഷെ കലത്തപ്പം ഉണ്ടാക്കുക എന്ന് പറയുമ്പോൾ തന്നെ പലർക്കും വിഷമം ആയി മാറുന്നത് ചില സൂത്രങ്ങളിലെ പിഴവുകളാണ്.ഈ സ്പെഷ്യൽ പലഹാരം വീട്ടിൽ തയ്യാറാക്കാനായി അരി കുതിർത്തിട്ട് നല്ലപോലെ അരച്ചെടുത്ത് ഉപയോഗിക്കുന്നതായ രീതിയായിരിക്കും പലരും തന്നെ പതിവായി ചെയ്യുക.

ഈ രീതി പിന്തുടരുന്നത് കൊണ്ട് പ്രധാന പ്രശ്നം എന്തെന്നാൽ കൂടുതൽ സമയമെടുത്ത്കൊണ്ട് മാത്രമാണ് കലത്തപ്പം തയ്യാറാക്കാനായി സാധിക്കുക.നിമിഷ നേരം കൊണ്ട് കലത്തപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ.വീട്ടിൽ ബാക്കി വന്ന ചോറുകൊണ്ട് വളരെ എളുപ്പത്തിൽ നിമിഷ സമയം കൊണ്ട് എങ്ങനെ നല്ല സോഫ്റ്റ് ടേസ്റ്റി കലത്തപ്പം നമുക്ക് തയ്യാറാക്കാൻ കഴിയുമെന്നത് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.ഉറപ്പാണ് ഇത്ര സിംപിളാണോ കലത്തപ്പം ഉണ്ടാക്കുക എന്നത് നിങ്ങൾ ചിന്തിക്കും.

Learn How to make Easy Kalathappam recipe

ഈയൊരു രീതിയിൽ എളുപ്പം കലത്തപ്പം തയ്യാറാക്കുവാനായി ബാക്കി വന്ന ഒരു കപ്പ് ചോറ് എടുക്കുക. ശേഷം 2 കപ്പ് തരിയില്ലാത്ത അരിപ്പൊടി എടുക്കുക. കൂടാതെ മധുരത്തിന് എല്ലാവരുടെയും ആവശ്യ അനുസരണം ശർക്കര,തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി വെള്ളം, എണ്ണ ഇത്രയും എടുത്തു വെക്കുക.ഇവയെല്ലാമാണ് കലത്തപ്പം എളുപ്പം തയ്യാറാകുവാനായി ആവശ്യമായവ.

ആദ്യം ചെയ്യേണ്ടത് മിക്സി ജാറിലേക്ക് ബാക്കി വന്ന ചോറ്,അരിപൊടി വെള്ളം എന്നിവ ചേർത്ത് കൊണ്ട് ഭംഗിയായി തന്നെ അരച്ചെടുക്കുക.ശേഷം നമുക്ക് ആവശ്യമായ മധുരത്തിന്റെ പരുവം അനുസരിച്ചു കൊണ്ട് ആവശ്യമായിട്ടുള്ള ശർക്കരപ്പാനി കൂടി ഇതിനും ഒപ്പം തയ്യാറാക്കി എടുക്കണം. ശേഷം നമ്മൾ ആദ്യമേ എടുത്തുവച്ച ശർക്കരയുടെ അച്ചിലേക്ക് ശ്രദ്ധയോടെ ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വളരെ നല്ലതുപോലെ തന്നെ പാനിയാക്കി തന്നെ അരിച്ചെടുക്കുക. ഇത് ചൂടോടുകൂടി തന്നെ തയ്യാറാക്കി വെച്ച അരിയുടെ കൂട്ടിലേക്ക് ചേർക്കുവാനും മടിക്കരുത്. ഇതിനും ശേഷമാണു ഈയൊരു കൂട്ട് നല്ലതുപോലെ സൂക്ഷ്മമായി മിക്സ് ചെയ്ത ശേഷം അതിലേക്ക് നമ്മൾ ആദ്യമേ വറുത്തുവെച്ച തേങ്ങാക്കൊത്തും, ചെറിയ ഉള്ളിയും ചേർന്ന് പകുതി അളവിൽ വീണ്ടും വീണ്ടും ചേർത്തുകൊണ്ട് കൊടുക്കേണ്ടത്.

ഇനി stove ഓൺ ആക്കി അതിലേക്ക് വലിപ്പമുള്ള ഒരു കുക്കർ വെച്ച് ചൂടാക്കി തുടങ്ങുക. ശേഷം കുക്കർ നല്ലപോലെ ചൂടായി വരുന്നത് അനുസരിച്ചു കുറച്ച് എണ്ണ അതിലേക്ക് ഒഴിച്ചു കൊടുക്കണം. ഇത് കഴിഞ്ഞാൽ നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചതായ മാവിന്റെ കൂട്ട് കൂടി അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം വറുത്തുവെച്ച തേങ്ങാക്കൊത്തും ഉള്ളിയും ഇതിന്റെ കൂടി മുകളിലായി മെല്ലെ മെല്ലെ ഇട്ടു കൊടുത്ത് കുക്കറടച്ച് 10 മിനിറ്റിൽ അധികം നേരം ആവി കയറ്റാനായി വെക്കണം .ഇതാ ടേസ്റ്റി കലത്തപ്പം റെഡി. എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്നതും നാവിൽ കൊതിയൂറുന്നതുമായ കലത്തപ്പം ഇതാ നമ്മുടെ വീട്ടിൽ തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി കലത്തപ്പം തയ്യാറാക്കുന്ന രീതി മനസ്സിലാക്കുവാൻ ഈ ഒരു വീഡിയോ മൊത്തം കാണണം.

Also Read :10 മിനിറ്റുകൊണ്ട് നല്ല നാടൻ അച്ചപ്പം ഉണ്ടാക്കാം

4 മണിക്ക് ഒരു പൊരിച്ച പഴംപൊരി ആയാലോ.? എത്ര കഴിച്ചാലും മതിയാവാത്ത തനി നാടൻ പഴംപൊരി

Kalathappam recipe
Comments (0)
Add Comment