ശരീരപുഷ്ടിക്ക് ഉലുവ ലേഹ്യം തയ്യാറാക്കാം ഈ രീതിയിൽ

About Easy Homemade Ulli Lehyam Recipe :

ഊര വേദനയും മേലു വേദനയും ഇനി പമ്പ കടക്കും, നല്ല ശുദ്ധമായ ഉലുവ ലേഹ്യം ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. എങ്ങനെ എന്ന് നോക്കിയാലോ.

Ingredients :

  • 250 g ഉലുവ
  • 1½ kg ശർക്കര
  • 2 സ്പൂൺ ചെറിയ ജീരകം
  • 2 സ്പൂൺ കുരുമുളക്
  • 2 സ്പൂൺ മഞ്ഞൾ പൊടി
  • അൽപ്പം രണ്ടാം പാൽ
  • 2 സ്പൂൺ നെയ്യ്
Easy Homemade Ulli Lehyam Recipe

Learn How to Make Easy Homemade Ulli Lehyam Recipe :

അതിനായി ആദ്യം തന്നെ 250 g ഉലുവ വെള്ളത്തിൽ കുതിർത്ത് എടുക്കുക. ശേഷം രണ്ടു തേങ്ങയുടെ പാൽ പിഴിഞ്ഞ് എടുക്കുക. ഒന്നാം പാൽ മാറ്റി വക്കുക. ശേഷം കുതിർത്ത് വച്ചിരിക്കുന്ന ഉലുവ കുക്കറിൽ ഇട്ടു കൊടുക്കുക. ഇതിലേക്ക് അൽപ്പം രണ്ടാം പാൽ കൂടെ ഒഴിച്ച് കുക്കർ മൂടി വച്ച് വേവിക്കുക. 5 വിസിൽ അടിക്കുന്നത് വരെ വേവിക്കാം. ഈ സമയം മറ്റൊരു പാത്രത്തിൽ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ഇതിലേക്ക് 1½ kg ശർക്കര ഇട്ട് അടുപ്പത്ത് വച്ച് നന്നായി ഇളക്കി കൊടുക്കുക. ശർക്കര നന്നായി ഉരുകി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. പിന്നീട് വേവിച്ച് വച്ച ഉലുവ ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് 2 സ്പൂൺ ചെറിയ ജീരകം,

2 സ്പൂൺ കുരുമുളക്, 2 സ്പൂൺ മഞ്ഞൾ പൊടി,അൽപ്പം രണ്ടാം പാൽ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അടുപ്പത്ത് ഉരുളി വെച്ച് ചൂടാക്കുക. ചൂടായ ഉരുളിയിലേക്ക് 5 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് അരച്ചെടുത്ത ഉലുവയും ഉരുക്കി വച്ചിരിക്കുന്ന ശർക്കരയും ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇത് ഒന്ന് വറ്റി വരുമ്പോൾ ഇതിലേക്ക് മാറ്റി വച്ചിരിക്കുന്ന തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് നന്നായി യോജപ്പിക്കുക. ചെറിയ ചൂടിൽ നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റി ലേഹ്യത്തിൻ്റെ പരുവം ആകുമ്പോൾ 2 സ്പൂൺ നെയ്യ് ഒഴിച്ച് ഇളക്കി കൊടുക്കുക. ശേഷം തീ ഓഫ് ചെയ്യാം.നല്ല ഹെൽത്തി ഉലുവ ലേഹ്യം തയ്യാർ.

Read Also :

സദ്യ സ്റ്റൈലിൽ രുചികരമായ ഒരു കിടിലൻ രസം; ഒറ്റ തവണ ഉണ്ടാക്കിയാൽ പിന്നെ ഇതിന്റെ രുചി

കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റി ആയ ചിക്കൻ ഫ്രൈഡ് റൈസ് ; ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ…

Easy Homemade Ulli Lehyam Recipe
Comments (0)
Add Comment