Easy Green Peas Curry Recipe : കുറച്ചു ഗ്രീൻപീസും രണ്ട് ഉരുളക്കിഴങ്ങും ഉണ്ടോ? പ്രാതലിനു കൂട്ടായി ഈ ഒരു കറി മതി. മക്കൾ ഇന്നത്തേക്കാളും ഇരട്ടി കഴിക്കും. പ്രാതൽ തയ്യാറാക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് ഒരു വലിയ കടമ്പയാണ്. എന്നും വിഭവങ്ങൾ മാറി മാറി ഉണ്ടാക്കുക എന്നത് എളുപ്പമല്ല. അതും വീട്ടിലുള്ള ഓരോരുത്തരുടെയും ഇഷ്ടാനുസരണം തയ്യാറാക്കുക എന്നത് ഒരു വലിയ വെല്ലുവിളി ആണ്. അതോ എന്തുണ്ടാക്കിയാലും അതിന്റെ ഒപ്പം കഴിക്കാവുന്ന കറിയും വേണ്ടേ.
എന്നാൽ ഇനി പ്രാതലിന് വിഭവം എന്തോ ആയിക്കൊള്ളട്ടെ. ഈ ഒരു കറി മതി എല്ലാവരും ഇഷ്ടത്തോടെ ഭക്ഷണം കഴിക്കാൻ. ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണം ഇഞ്ചിയും അല്പം വെളുത്തുള്ളിയും ഒരു പച്ചമുളകും ചെറുതായി അരിഞ്ഞിട്ട് വഴറ്റാം. ഇതിലേക്ക് തക്കാളിയും ഉപ്പും കൂടി ചേർത്ത് ഇളക്കണം. ഇതിനെ അടച്ച് വച്ച് വേവിച്ചതിന് ശേഷം തണുക്കാൻ വയ്ക്കാം. ഇതിനെ മിക്സിയുടെ ജാറിലിട്ട് നല്ലത് പോലെ അരയ്ക്കണം.
ഒന്നേ കാൽ കപ്പ് ഗ്രീൻ പീസ് കുതിർത്തതും ഉരുളക്കിഴങ്ങും എടുക്കണം. എണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കണം. ഇതിലേക്ക് ചെറിയ ജീരകം പൊടിച്ചതും മുളകുപൊടിയും ചേർത്ത് യോജിപ്പിക്കണം. ഇതോടൊപ്പം അരച്ചു വച്ചിരിക്കുന്ന അരപ്പും കൂടി ചേർത്ത് ഇളക്കണം. അതിന് ശേഷം ഇതിലേക്ക് അല്പം മല്ലിപ്പൊടിയും ഗരം മസാലയും മഞ്ഞൾപൊടിയും പച്ചമുളകും കായം പൊടിയും എല്ലാം കൂടി ചേർത്ത് ഇളക്കിയിട്ട് ഇതിലേക്ക് ഉരുളക്കിഴങ്ങും ഇളം ചൂട് വെള്ളവും ചേർത്ത് യോജിപ്പിച്ചിട്ട് അടച്ചു വച്ച് വേവിക്കണം.
പകുതി വേവിച്ചു കഴിയുമ്പോൾ വേണം ഗ്രീൻപീസ് ചേർക്കാൻ. ഇവയെല്ലാം ഉപ്പ് ചേർത്ത് അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കണം. അവസാനമായി അല്പം മല്ലിയിലയും കസൂരിമേത്തിയും കൂടി ചേർത്താൽ അല്ല അടിപൊളി കറി തയ്യാർ. ഇതിന് വേണ്ടുന്ന ചേരുവകളും അളവും താഴെ കാണുന്ന വിഡിയോയിൽ ഉണ്ട്. അപ്പോൾ ചപ്പാത്തിയോ അപ്പമോ ദോശയോ ഇടിയപ്പമോ പുട്ടോ അങ്ങനെ എന്തുമാവട്ടെ, കറി ഇതൊന്ന് മാത്രം മതി. കുട്ടികൾ വയറു നിറയെ ഭക്ഷണം കഴിക്കും.
Read Also :
രുചകരമായി തക്കാളി കറി ഇതേപോലെ തയ്യാറാക്കി നോക്കൂ! | Kerala Tomato Curry Recipe