Easy Egg Curry Recipe : എന്നും ഒരുപോലത്തെ മുട്ടക്കറി ഉണ്ടാക്കാതെ വെറൈറ്റി ആയി മുട്ടകുറുമ ഉണ്ടാക്കി നോക്കു . നല്ല കട്ടിയിൽ കുറുക്കിയാണ് ഈ മുട്ടക്കറി തയ്യാറാക്കുന്നത് . ചോറ് , ഇടിയപ്പം , ചപ്പാത്തി ,അപ്പം എന്നിവക്ക് നല്ല കാമ്പനേഷൻ ആണ് ഈ മുട്ടക്കുറുമ . ഒട്ടും ബാക്കി വെക്കാതെ മൊത്തം കഴിക്കുന്ന ടേസ്റ്റി ആയ റെസപി ആണ് മുട്ടകുറുമ . മുട്ടകുറുമ തയ്യാറാക്കാൻ ആവിശ്യമായ സാധനങ്ങൾ
1) മുട്ട
2) വെളിച്ചെണ്ണ
3) പെരുജീരകം – 3/4 Tsp
4) സവോള – 3 Medium Size
5) ഉപ്പ്
6) ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക്ക്
7) അണ്ടിപ്പരിപ്പ്
8) തേങ്ങ
9) കുരുമുളക്ക്പൊടി, ഗരംമസാലപ്പൊടി – 3/4 Tsp
10) മല്ലിപൊടി – 2 Tsp
11) ഫ്രഷ് ക്രീം
How To Make Egg Curry Recipe
ആദ്യം ചട്ടി ചൂടാക്കാൻ വെക്കുക ചൂടായി കഴിഞ്ഞ വെളിച്ചെണ്ണ ഒഴിക്കുക . അതിലേക്ക് പെരുജീരകം ഇടം എന്നിട്ട് സവോള അറിഞ്ഞത് ചേർത്ത് വേവിക്കുക . കുക്ക് ആയ സവോളയിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക്ക് അരിഞ്ഞത് ആഡ് ചെയ്യാം . അതുകഴിഞ്ഞ് 10 എണ്ണം അണ്ടിപ്പരിപ്പ് , തേങ്ങ എന്നിവ ചേർത്ത് 1 മിനിറ്റ് ഇളക്കുക . പാകം ആവുപ്പോ ഇത് മിക്‌സി ജാറിലേക്ക് ചേർത്ത് അരക്കുക നല്ലോണം പേസ്റ്റ് ആക്കുക .
പിന്നെ മുട്ട നന്നായി വേവിക്കുക വേവിച്ച മുട്ട വരയുക ഇത് മുട്ടക്ക് കൂടുതൽ ടേസ്റ്റ് കൂടും . ഇനി വേറെ പാൻ എടുക്കാം അതിലേക്ക് ബട്ടർ ആഡ് ചെയ്യാം എന്നിട്ട് ഏലം , കരയാമ്പു എന്നിവ ചേർത്ത് ഇളക്കുക അതിലേക്ക് ഈ പേസ്റ്റ് ചേർക്കുക . എരുവിനായി കുരുമുളക്പൊടി ,ഗരംമസാലപ്പൊടി , മല്ലിപൊടി ആഡ് ചെയ്യുക കൂടെ വെള്ളം ഒഴിച്ച് നന്നായി കുറുക്കുക . ഇതിലേക്ക് മുട്ട ഇട്ടുക എന്നിട്ട് വീണ്ടും ഇളക്കുക . ലാസ്‌റ് ആയി രുചി കൂടാൻ വേണമെകിൽ ഫ്രഷ് ക്രീം ആഡ് ചെയ്യാം അങ്ങനെ നല്ല ടേസ്റ്റ് ആയ മുട്ടകുറുമ തയ്യാർ .