About Easy Egg chammanthi Recipe :
ചോറിന്റെ ഒപ്പം കഴിക്കാൻ എന്നും എന്ത് കറി ഉണ്ടാക്കാൻ ആണ് അല്ലേ. ജോലിക്ക് പോവുന്ന അമ്മമാരെ സംബന്ധിച്ച് ഇത് വലിയ ഒരു ചോദ്യമാണ്. അടുക്കളപ്പണിയും മറ്റു വീട്ടുജോലികളും എല്ലാം കൂടി ആവുമ്പോൾ കറികൾ ഉണ്ടാക്കി നിൽക്കാൻ സമയം ഉണ്ടാവില്ല. എന്നാൽ ഇടയ്ക്ക് എങ്കിലും വെറൈറ്റി ഇല്ലെങ്കിൽ ഭർത്താവിന്റെയും മക്കളുടെയും നെറ്റി ചുളിയുന്നത് കാണുകയും വേണം.
Ingredients :
- മുട്ട
- തേങ്ങ ചിരകിയത്
- രണ്ട് വെളുത്തുള്ളി
- ഒരു സ്പൂൺ മുളകുപൊടി
- മൂന്ന് ചെറിയ ഉള്ളി
- ആവശ്യത്തിന് ഉപ്പും
- ഒരു സ്പൂൺ വെളിച്ചെണ്ണ
- കറിവേപ്പില
- തക്കാളി
Learn How to Make Easy Egg chammanthi Recipe :
എന്നാൽ ഇതിന് ഒരു പരിഹാരം ഉണ്ട്. നല്ല അടിപൊളി ഒരു ചമ്മന്തി ഓഹ്. ചമ്മന്തിയോ. അതിലെന്താ ഇത്ര പുതുമ എന്ന് ചോദിക്കാൻ വരട്ടെ. ഇത് നമ്മുടെ കഞ്ഞിക്ക് ഒക്കെ ഉണ്ടാക്കുന്ന തേങ്ങാചമ്മന്തി അല്ല. മുട്ട കൊണ്ട് അടിപൊളി മുട്ട ചമ്മന്തി. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ ഒരല്പം തേങ്ങ ചിരകിയത് എടുക്കുക. ഇതിലേക്ക് മൂന്ന് ചെറിയ ഉള്ളിയും രണ്ട് വറ്റൽ മുളകും ഒരു ചെറിയ കഷ്ണം ഇഞ്ചിയും രണ്ട് വെളുത്തുള്ളിയും ഒരു സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചതച്ചെടുക്കണം.
ഒരു പാനിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കണം. പകുതി തക്കാളി ചെറുതായി മുറിച്ചതും കറിവേപ്പിലയും ചേർത്ത് വഴറ്റിയിട്ട് ചതച്ചു വച്ചിരിക്കുന്ന തേങ്ങ കൂട്ട് കൂടി ചേർത്ത് വഴറ്റണം. നടുവിൽ നിന്നും മാറ്റിയിട്ട് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയിട്ട് എല്ലാം കൂടി നല്ലത് പോലെ യോജിപ്പിക്കണം.ഇങ്ങനെ തയ്യാറാക്കുന്ന മുട്ട ചമ്മന്തി ചോറിന് മാത്രമല്ല ചപ്പാത്തിക്കും നല്ലതാണ്. ഈ വിഭവം തയ്യാറാക്കുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. ഇതിന് വേണ്ടുന്ന ചേരുവകൾ അളവ് സഹിതം ഇതിൽ കാണിക്കുന്നുണ്ട്.
Read Also :
റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി ഇനി വീട്ടിലും രുചികരമായി തയ്യാറാക്കാം