About Easy Cold Coffee Recipe :
കോഫി കുടിക്കാൻ ഇഷ്ടമുള്ളവർക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കോൾഡ് കോഫി. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കോൾഡ് കോഫി ഉണ്ടാക്കാൻ പലർക്കും അറിയില്ല. എന്നാൽ വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാനായി. വളരെ കുറച്ചു ചേരുവകൾ മതി എന്നതും ഇതിന്റെ പ്രത്യേകത ആണ്. കോൾഡ് കോഫി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് താഴെ കാണുന്ന വീഡിയോ. രണ്ട് പേർക്ക് സെർവ് ചെയ്യാവുന്ന അളവിലാണ് വീഡിയോയിൽ കോൾഡ് കോഫി തയ്യാറാക്കുന്നത്.
Ingredients :
- മൂന്ന് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൌഡർ
- മൂന്ന് സ്പൂൺ പഞ്ചസാര
- പാൽ
Learn How to Make Easy Cold Coffee Recipe :
ആദ്യം തന്നെ ഒരു ചെറിയ പാത്രത്തിൽ മൂന്ന് ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൌഡർ നല്ല ചൂട് വെള്ളത്തിൽ മിക്സ് ചെയ്യണം. ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് തണുത്ത പാൽ ചേർക്കണം. ഇത് ഫ്രീസറിൽ വച്ച് കട്ടിയായത് ആണെങ്കിൽ അത്രയും നല്ലത്. ഇതോടൊപ്പം നേരത്തെ കലക്കിയ കോഫി മിക്സ്, ആവശ്യത്തിന് പഞ്ചസാര എന്നിവ കൂടി ചേർക്കണം. ഈ വീഡിയോയിൽ മൂന്ന് സ്പൂൺ പഞ്ചസാര ആണ് ചേർത്തിരിക്കുന്നത്. ഇതെല്ലാം കൂടി ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കണം.
അതിനു ശേഷം രണ്ടോ നാലോ സ്കൂപ് ഐസ് ക്രീം കൂടി ചേർത്തിട്ട് അഞ്ചു തൊട്ട് പത്ത് സെക്കന്റ് അടിച്ചെടുക്കണം. വാനില അല്ലെങ്കിൽ ചോക്ലേറ്റ് ഫ്ലേവർ ഐസ്ക്രീം ആണ് ഇതിന് നല്ലത്. ഐസ്ക്രീം താല്പര്യമുള്ളവർ മാത്രം ചേർത്താൽ മതി. കണ്ടില്ലേ എത്ര എളുപ്പമാണ് കോൾഡ് കോഫി തയ്യാറാക്കാൻ എന്ന്. കുറച്ച് പാലും കോഫി പൌഡറും ഉണ്ടെങ്കിൽ നമുക്ക് തന്നെ നല്ല അടിപൊളി കോൾഡ് കോഫി തയ്യാറാക്കാം. കോൾഡ് കോഫി ഗ്ലാസിൽ ഒഴിച്ചിട്ട് അതിന് മുകളിൽ ചോക്ലേറ്റ് സിറപ്പോ ഇൻസ്റ്റന്റ് കോഫി പൌഡറോ ഇട്ടാൽ നല്ല ഭംഗിയും ഉണ്ടാവും.
Read Also :
ഒരടിപൊളി ഇഞ്ചി ചായ, ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചപ്പാത്തിക്കും ചോറിനും അടിപൊളി കറി, മുട്ട ബുർജി ഇങ്ങനെ തയ്യാറാക്കൂ