About Easy Chocolate Cake Recipe
സിമ്പിൾ ബേസിക് ചോക്ലേറ്റ് കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ട് നന്നായി പൊടിച്ചെടുക്കുക .ഇനി അരക്കപ്പ് പാലിൽ അര ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ മിക്സ് ചെയ്തു വെക്കുക .അടുത്തതായി ഒരു വലിയ ബൗളിന് മുകളിൽ ഒരു അരിപ്പ വെച് അതിലേക്ക് മൈദ ഒരു കപ്പ് ,കൊക്കോ പൗഡർ 3 ടേബിൾസ്പൂൺ ,ബേക്കിംഗ് സോഡ അര ടീസ്പൂൺ ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മൂന്നോ നാലോ പ്രാവശ്യം അരിച്ചെടുക്കുക .
ഇത് കേക്ക് പൊങ്ങി വരുന്നതിനും സോഫ്റ്റ് ആവുന്നതിനും സഹായിക്കും . ഇനി 7 ഇഞ്ച് വലിപ്പമുള്ള ഒരു കേക്ക് ടിന്നിൽ ബട്ടർ പുരട്ടിയ ശേഷം ബട്ടർ പേപ്പർ പാത്രത്തിന്റെ അടിയിലും വശങ്ങളിലുമായി ഒട്ടിച്ചു വയ്ക്കുക .ഇതോടൊപ്പം തന്നെ ഓവൻ 180° സെൽഷ്യസിൽ 10 മിനിറ്റ് നേരം പ്രീഹീറ്റ് ചെയ്യുക .
Ingredients
- പഞ്ചസാര- ¾ Cup
- പാൽ – ½ Cup
- Instant Coffee Powder – ½ Teaspoon
- മൈദ – 1 Cup
- Unsweetened Cocoa Powder – 3 Tablespoons
- ബേക്കിംഗ് സോഡ – ½ Teaspoon
- ഉപ്പ് – 1 Pinch
- മുട്ട – 2 Nos
- വനില എസ്സെൻസ് – 1 Teaspoon
- എണ്ണ – ⅓ Cup
ഇനിയൊരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക .മുട്ട നന്നായി പതഞ്ഞു പൊങ്ങുന്നത് വരെ ഒരേ ഡയറക്ഷനിൽ ബീറ്റ് ചെയ്തെടുക്കുക .ഇനി ഇതിലേക്ക് നമ്മൾ നേരത്തെ പൊടിച്ചു വച്ച പഞ്ചസാര ചേർക്കുക.ശേഷം വാനില എസൻസ് ഒരു ടീസ്പൂൺ ചേർക്കുക .ഇതെല്ലാം കൂടി നന്നായി ബീറ്റ് ചെയ്യുക .ഇനി ഇതിലേക്ക് 80 മില്ലി ലിറ്റർ സൺഫ്ലവർ ഓയിൽ ഒഴിക്കുക .ശേഷം ഇത് വീണ്ടും ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് നേരത്തെ കോഫി പൗഡർ മിക്സ് ചെയ്തു വെച്ച പാല് ചേർക്കുക .
വീണ്ടും നന്നായി ബീറ്റ് ചെയ്യുക.
ഇനി നേരത്തെ മിക്സ് ചെയ്തുവെച്ച മൈദയും കൊക്കോ പൗഡറും കുറേശ്ശെയായി ഇട്ടു കൊടുക്കുക.ശേഷം പതുക്കെ മിക്സ് ചെയ്യുക .അങ്ങനെ നമ്മുടെ ബാറ്റർ റെഡിയായി ..ഇനി ഇത് കേക്കിന്റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് കേക്ക് പാത്രം പതുക്കെ തട്ടുക.ശേഷം ഇത് പ്രീഹീറ്റ് ചെയ്തു വച്ചിരിക്കുന്ന ഓവനിൽ വെച്ച് ബേക്ക് ചെയ്തെടുക്കുക .ഏകദേശം 35 മുതൽ 40 മിനിറ്റ് വരെയാണ് ബേക്ക് ചെയ്യേണ്ടത് .40 മിനിറ്റ് ശേഷം കേക്ക് വെന്തോ എന്ന് അറിയാൻ ഒരുടൂ ത്ത് പിക് കൊണ്ട് കുത്തി നോക്കുക .കേക്ക് റെഡിയായതാണെങ്കിൽ മാവ് പറ്റിപ്പിടിക്കില്ല .ഇനി റെഡിയായ കേക്ക് ഓവനിൽ നിന്നും എടുത്തുമാറ്റാം .അപ്പോൾ നമ്മുടെ ടേസ്റ്റി ചോക്ലേറ്റ് കേക്ക് റെഡി .ഇനി നന്നായി ചൂടാറിയതിനു ശേഷം കട്ട് ചെയ്യാം .
Also Read :കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കിടിലൻ സ്നാക്ക് തയ്യാറാകാം