Easy Chicken Mappas Recipe : വിരുന്നുകാരുടെ മുന്നിൽ ഇനി നിങ്ങൾ ആവും സ്റ്റാർ. എങ്ങനെ എന്നല്ലേ? ഇങ്ങോട്ടൊന്നു നോക്കൂ. വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ വീട്ടമ്മമാരുടെ ഉള്ളിൽ ഒരു വലിയ ലിസ്റ്റ് തയ്യാറാവും. വീട് ഒരുക്കേണ്ട വിധവും പിന്നെ അടുക്കളയിൽ എന്തൊക്കെ തയ്യാറാക്കണം എന്നതുമാണ് പിന്നെ ചിന്ത. എപ്പോഴും ഒരേ പോലത്തെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തിട്ടും ഉണ്ടാവും.
അപ്പോൾ പിന്നെ ഇത്തവണ ഒരു വെറൈറ്റി ആയാലോ? ചിക്കൻ മപ്പാസ് എന്ന് കേട്ടിട്ടില്ലേ? നല്ല അടിപൊളി കറി ആണ് ഇത്. ചപ്പാത്തിയോ പൂരിയോ പൊറോട്ടയോ ഫ്രൈഡ് റൈസോ ഉണ്ടാക്കി ചിക്കൻ മപ്പാസും കൂട്ടി കഴിക്കാൻ കൊടുത്തു നോക്കൂ. നിങ്ങൾ ആയിരിക്കും പിന്നെ വീട്ടിലെ സ്റ്റാർ.
ചിക്കൻ മപ്പാസ് തയ്യാറാക്കാനായി ആദ്യം തന്നെ റി പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് രണ്ട് സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഉപ്പും കറിവേപ്പിലയും നാലോ അഞ്ചോ ചെറിയുള്ളിയും ആവശ്യത്തിന് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റണം. ഇവ നല്ലത് പോലെ മൂത്തതിന് ശേഷം ഇതിലേക്ക് രണ്ട് തക്കാളി ചേർത്ത് വഴറ്റണം.ഏകദേശം 800 ഗ്രാം ചിക്കൻ ആണ്
ഇതിലേക്ക് പിന്നെ ചേർക്കുന്നത്. ഒപ്പം രണ്ട് ഉരുളക്കിഴങ്ങും ഉപ്പും. ഹൈ ഫ്ലയിമിൽ രണ്ട് മിനിറ്റ് വച്ചിട്ട് ഇതിലേക്ക് ഒന്നര കപ്പ് രണ്ടാം പാൽ ചേർക്കണം. ഇതിനെ അടച്ചു വച്ച് വേവിക്കാം. അതിന് ശേഷം മുക്കാൽ കപ്പ് ഒന്നാം പാൽ ചേർത്ത് ചൂടാക്കാൻ വയ്ക്കാം. തീ അണച്ചതിന് ശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം വറ്റൽ മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേർത്ത് മൂപ്പിച്ചിട്ട് ചിക്കൻ മപ്പാസ് താളിക്കാം. വായിച്ചപ്പോൾ തന്നെ വായിൽ വെള്ളമൂറിയോ? വേഗം അടുക്കളയിലേക്ക് ഓടിക്കോ.
Read Also :
കിടിലൻ രുചിയിൽ പാവയ്ക്കാ ഫ്രൈ, ഇതു അല്പം മതി ഭക്ഷണം കഴിക്കാൻ!