About Easy Bun Parotta Recipe :
പൊറോട്ട ഇഷ്ടമല്ലാത്ത മലയാളികൾ ആരാണ് ഉള്ളത്. എന്നാൽ പൊറോട്ടയിൽ തന്നെ അനേകം വെറൈറ്റികൾ ട്രൈ ചെയ്യുന്നവരാണ് മലയാളികൾ .അതിൽ തന്നെ ഒരു വിശിഷ്ട ടേസ്റ്റി പൊറോട്ടയാണ് ബണ്‍ പൊറോട്ട.പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. വേറെ ലെവൽ ടേസ്റ്റിൽ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ റെഡിയാക്കാം.
Ingredients :
- മുട്ട
- വെള്ളം
- പഞ്ചസാര
- ഉപ്പ്
- മൈദ
Learn How to make Easy Bun Parotta Recipe :
ആദ്യമായി മൃദുവായ ബണ്‍ പൊറോട്ട തയ്യാറാക്കുന്നവിധം പരിചയപ്പെടാം.ഒരു ബൗൾ എടുക്കുക അതിലേക്കു മുട്ട, വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഭംഗിയായി ഇളക്കുക. ഇതിലേക്കാണ് മൈദ മാവ് ചേർത്തുകൊണ്ട് യോജിപ്പിച്ചു കുഴച്ചു നല്ല സോഫ്റ്റാക്കി എടുക്കേണ്ടത്. സോഫ്റ്റ് ആക്കി എടുക്കേണ്ടത് ഒരൽപം നിമിഷം കൊണ്ട് തന്നെ ചെയ്യാവുന്നതാണ്. ശേഷമാണു നമ്മൾ ചൂടാക്കാൻ വെച്ച പാൻ വെച്ചുള്ള പാചക രീതി.
ആദ്യം പാന്‍ ചൂടാകാന്‍ വച്ചിട്ട് അതിലേക്ക് സോഫ്റ്റ് ആക്കി വെച്ച മാവിൽ നിന്നും വലിയ ഒരൊറ്റ ഉരുള എടുത്ത് എണ്ണ തടവി ഭംഗിയായി തന്നെ പരത്തിയെടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഒരുപാട് പരത്താൻ പാടില്ല ,പരത്തുമ്പോൾ അത് കട്ടിക്ക് തന്നെ ഇരിക്കണം,അത് നമ്മൾ കൃത്യമായി ഉറപ്പാക്കണം. അതിനും ശേഷം ചൂടായ പാനിൽ ഇവയെല്ലാം തന്നെ എണ്ണ തൂവി തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. അത് ചെയ്യുന്നതോടെ സോഫ്റ്റ് ബണ്‍ പൊറോട്ട റെഡി.
Read Also :
അടിപൊളി രുചിയിൽ ഒരു ഞണ്ട് റോസ്റ്റ് തയ്യാറാക്കിയാലോ!
വറുത്തരച്ച റസ്റ്റോറന്റ് സ്റ്റൈൽ ചൂര മീൻ കറി ഇതേപോലെ തയ്യാറാക്കൂ