About Easy Breakfast Recipe :
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയതും, വളരെ കുറച്ച് ഓയിൽ മാത്രം ഉപയോഗിച്ചും ഉണ്ടാക്കാൻ പറ്റുന്ന ഒരു ഈസി സ്നാക് ആണ് ബൺ നിറച്ചത്. എന്നാൽ ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?
Ingredients :
- കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
- 1tsp മുളക് പൊടി
- 2 tsp മല്ലിപൊടി
- ഗരം മസാല പൊടി
- കുറച്ച് മല്ലിയില
- കറിവേപ്പില
- 4 ബൺ
- 2 മുട്ട
- 2 tsp പാൽ
- കുറച്ച് കുരുമുളക് പൊടി
Learn How to make Easy Breakfast Recipe :
ആദ്യമായി ഇതിനാവശ്യമായ മസാല തയ്യാറാക്കാം..ഒരു പാൻ ചൂടാക്കി അതിലേക്ക് 2tsp ഓയിൽ ഒഴിച്ച് കൊടുക്കുക.ഇതിലേക്ക് 3 സവാള ചെറുതായി അരഞ്ഞത് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.ഇനിയിതിലേക്ക് 2 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി എടുക്കുക.ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, 1tsp മുളക് പൊടി, 2 tsp മല്ലിപൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി കുറച്ച് മല്ലിയിലയും കറിവേപ്പിലയും ഇട്ട് തീ ഓഫ് ചെയ്യുക. 4 ബൺ ആണ്,ബൺ നിറക്കാൻ എടുത്തത്. ഓരോ ബൺ എടുത്ത് അതിന്റെ അടി ഭാഗം റൗണ്ടിൽ മുറിച്ചെടുക്കുക.
മുറിച്ചെടുത്ത പീസ് മാറ്റി വെക്കുക.ശേഷം 2 മുട്ട പുഴുങ്ങി 4 പീസാക്കി എടുക്കുക. ഇനി ബണ്ണിന്റെ പീസ് എടുത്ത ഭാഗത്ത്, ഉണ്ടാക്കി വെച്ച മസാലയും ഒരു പീസ്മുട്ടയും വെച്ച് നിറക്കുക. മാറ്റിവെച്ച ബൺ പീസ് അതിന്റെ മുകളിൽ വെച്ച് പ്രസ്സ് ചെയ്യുക. ഇനി ഇത് മുട്ടയിൽ മുക്കി ഫ്രൈ ചെയ്ത് എടുക്കണം. ഇതിനായി ഒരു മുട്ടയിൽ 2 tsp പാലും കുറച്ച് കുരുമുളക് പൊടിയും ,ഉപ്പും ചേർത്ത് ഇളക്കുക. ഒരു പാൻ ചൂടാക്കി കുറച്ച് ഓയിൽ ഒഴിച്ച് ഓരോ ബണും മുട്ടയിൽ മുക്കി പാനിലേക്ക് വെച്ച് കൊടുക്കുക. ഇതിനി തിരിച്ചും മറിച്ചും ഇട്ട് മൊരിച്ച് എടുക്കുക. ഇത്രയും ആയിക്കഴിഞ്ഞാൽ ടേസ്റ്റി ബൺ നിറച്ചത് റെഡി.
Read Also :
സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് 2 മിനുട്ടിൽ തയ്യാറാക്കാം ബ്രെഡ് ബനാന സ്നാക്ക്