ഒരുപിടി ചെറു പയറും ഉഴുന്നും ഉണ്ടോ ഒരു കിടിലൻ സ്നാക്ക് റെഡി | Easy 5 min snack

About Easy 5 min snack

രാവിലെയും വൈകുന്നേരവും കഴിക്കാൻ പറ്റിയ ഹെൽത്തി ആയിട്ടുള്ള നല്ല രുചിയുള്ള ഒരു സ്നാക് തയ്യാറാക്കിയാലോഅതിന് ആയി ആദ്യം ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് ചെറു പയറും കാൽ കപ്പ് ഉഴുന്നും ഇട്ട് നല്ല പോലെ കഴുകി എടുക്കുക. ശേഷം മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.ഇത് നന്നായി കുതിർന്നതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക.

ഇതിലേക്ക് എരിവിന് ആവശ്യം ആയ പച്ച മുളക്, രണ്ട് വലിയ കഷ്ണം ഇഞ്ചി,അര ടീ സ്പൂൺ ചെറിയ ജീരകം ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക.

Also Read :രുചിയിലൊരു ഗോതമ്പ് ദോശ ഇങ്ങനെ തായ്യാറാക്കൂ

ഇനി അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം മീഡിയം വലുപ്പത്തിൽ ഉള്ള സവാള ചെറുതായി അരിഞ്ഞത്, കുറച്ച് ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, കറിവേപ്പില,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് എല്ലാം കൂടെ മിക്സ്‌ ചെയ്ത് എടുക്കുക.ശേഷം ഉണ്ണിയപ്പ ചട്ടി ചൂടാക്കുക.

ശേഷം ഇതിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചെറു പയർ കൂട്ട് അതിലേക്ക് ആവശ്യത്തിന് ഒഴിച്ച് കൊടുത്ത് മൂടി വെച്ച് വേവിച്ച് എടുക്കുക. ഒരു ഭാഗം മൊരിഞ്ഞ് വന്നതിനു ശേഷം ഇത് മറിച്ചിട്ട് കൊടുത്ത് വേവിക്കുക.2 വശവും വെന്തതിന് ശേഷം ഇത് കോരി മാറ്റാം.നല്ല ഹെൽത്തിയും സോഫ്റ്റുമായ പലഹാരം റെഡി

Also Read :ക്രിസ്തുമസ് സ്പെഷ്യൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക്

SnackTasty food
Comments (0)
Add Comment