Dream Small House:വീട് വെക്കാൻ ആഗ്രഹം ഉണ്ടായിട്ടും, സ്ഥല പരിമിതി നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ. എങ്കിൽ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മാറുന്ന കാലത്ത്, വീട് എന്ന ആശയവും മാറിക്കൊണ്ടിരിക്കുകയാണ്. ഒരു വീട് നിർമ്മിക്കാൻ, ഇന്ന് തടസ്സങ്ങൾ കുറവാണ് എന്നതാണ് വസ്തുത. സ്ഥലത്തിന് അനുയോജ്യമായി നിർമ്മിച്ച ഒരു വീടാണ് ഇത്.
ഒന്നേ മുക്കാൽ സെന്റ് വരുന്ന പ്ലോട്ടിൽ, ഒന്നര സെന്റ് സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഈ പ്ലോട്ട് നീണ്ട് കടക്കുന്നതാണ്. അതിന് അനുയോജ്യമായിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നര സെന്റ് സ്ഥലത്ത്, വ്യത്യസ്തമായ ഡിസൈനിൽ, 1045 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ പോർഷൻ, ഓപ്പൺ ഡിസൈനിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്.
- ചെറിയ സ്ഥലമേ ഉള്ളുവെങ്കിലും ഇതുപോലെ അടിപൊളി വീടു പണിയാം. ഒരു സൗകര്യവും കുറയാതെ കൃത്യമായ പ്ലാനിങ്ങിൽ പണി തീർത്ത വീട്. 25 ലക്ഷം രൂപയാണ് വീടിന്റെ ചെലവ്.
ആദ്യം കടന്നു ചെല്ലുക ഒരു വലിയ ഹാളിലേക്കാണ്. ഇവിടെയാണ് ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. അതിഥികളെ സൽക്കരിക്കാൻ ഇവിടം മതിയായ സ്ഥലം വാഗ്ദാനം ചെയ്യുന്നു. തുടർന്ന് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന്, ഓപ്പൺ കിച്ചൻ ഒരുക്കിയിരിക്കുന്നു. ഇതിന്റെ എല്ലാം ഒരു വശത്തായി മനോഹരമായ കോർട്ട്യാഡും ഡിസൈൻ ചെയ്തിരിക്കുന്നു. മൂന്ന് ബെഡ്റൂമുകൾ ആണ് ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നതും വളരെ വ്യത്യസ്തമായാണ്. സ്ഥലത്തിന്റെ പരിമിതി ഉള്ളതിനാൽ തന്നെ, ലഭ്യമായ ഇടം മുഴുവനായി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി രണ്ട് ബെഡ്റൂമുകളിലേക്ക്, ഒരു മെയിൻ എൻട്രൻസ് ആണ് നൽകിയിരിക്കുന്നത്. ഇത് ഈ കുടുംബത്തിന്റെ ഐക്യത്തെയും സ്നേഹത്തെയും വിളിച്ചുപറയുകയും ചെയ്യുന്നു. ഒരു ചെറിയ കുടുംബത്തിന് സന്തോഷകരമായി ജീവിക്കാനുള്ള സ്പേസ് ഈ വീട് വാഗ്ദാനം ചെയ്യുന്നു.