C R omanakuttan passes away at 80
പ്രശസ്ത സാഹിത്യകാരനും സാമൂഹിക സംസാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്ന പ്ര. സി ആർ ഓമനക്കുട്ടൻ അന്തരിച്ച വാർത്ത ഏറെ ദുഖത്തിടെയാണ് മലയാളികൾ കേട്ടത്. മലയാളത്തിലെ മുൻ നിര സംവിധായകൻ ആയ അമൽ നീരദിന്റെ പിതാവ് കൂടിയാണ് പ്ര. സി ആർ ഓമനക്കുട്ടൻ . 80 വയസ്സായിരുന്നു പ്രായം. നീണ്ട 23 വർഷത്തോളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകൻ ആയിരുന്ന അദ്ദേഹം മമ്മൂട്ടി, സലിം കുമാർ തുടങ്ങി നിരവധി താരങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.ഹാസ്യ സാഹിത്യത്തിൽ പ്രശസ്തനായ അദ്ദേഹം 25 ലേറെ പുസ്തകങ്ങളും 80ഓളം കഥകളും രചിച്ചിട്ടുണ്ട്.2010 ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് സ്വന്തമാക്കിയിരുന്നു.
ശ്രീഭൂതനാഥവിലാസം എന്ന കൃതിക്കാണ് അവാർഡ് സ്വന്തമാക്കിയത്. കാപ്പാട്, ഓമനകഥകൾ, പകർന്നാട്ടം, അഭിനവശാകുന്തളം, ശവംതീനികൾ, ഫാദർ സെർദിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ, ദേവദാസ് താണു, കുമാരു,എന്റെ രാധേ ഉറക്കമായോ, ചാപ്ലിനും ബഷീറും ഞാനും, ചൂളമരത്തിൽ കാറ്റൂതുമ്പോൾ, ഈഴവശിവനും വാരിക്കുന്തവും, ആനന്ദം, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ് അദ്ദേഹത്തിന്റെ കൃതികൾ.കൂടാതെ എലിസബത് ടെയ്‌ലർ, മിസ്സ് കുമാരി എന്നിവരുടെ ജീവചരിത്രവും താരം എഴുതിയിട്ടുണ്ട്.പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. നാല് വർഷം പബ്ലിക് റിലേഷൻ വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ ആയും പ്രവർത്തിച്ചു.
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി, സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പാട്യ പദ്ധതി പരിഷ്കാരണ സമിതി, വിശ്വ വിജ്ഞാന കോശം പത്രാതിപ സമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചു.ഒരു നിമിഷം പോലും വിശ്രമിക്കാതെ തന്റെ കർമ്മ മേഖലയിൽ വിചാരിച്ച അപ്പുക്കുട്ടൻ മാഷിന്റെ ജീവിതം പുതിയ തലമുറക്കും മാതൃകയാക്കാൻ ഉള്ളതാണ്.മകനും സംവിധായകനുമായ അമൽനീരദിനെയും മരുമകൾ ജ്യോതിർമയിയെയും നിരവധി സഹപ്രവർത്തകർ എത്തിച്ചേർന്നിരുന്നു.എന്നാൽ കഥകൾ പറഞ്ഞു കൂടെയുണ്ടായിരുന്ന അപ്പൂപ്പന്റെ വിയോഗത്തിൽ ദുഖിതനായ തങ്ങളുടെ കുഞ്ഞു മകനെ ആശ്വസിപ്പിക്കുന്ന അമൽ നീരദിനെയും ജ്യോതിർമായ്യെയും കാണാൻ കഴിയും. C R omanakuttan passes away at 80 . Cine Life .
Read more : സുരേഷ്‌ഗോപിയെ ട്രോളികൊണ്ട് ജയറാം ഇൻസ്റാഗ്രാമിലൂടെ റീലുമായി