ചപ്പാത്തിക്കും ചോറിനും അടിപൊളി കറി, മുട്ട ബുർജി ഇങ്ങനെ തയ്യാറാക്കൂ

About Best Egg Bhurji Recipe :

ചപ്പാത്തിക്കും ചോറിനും ഇനി മറ്റൊരു കറി അന്വേഷിക്കണ്ട. മുട്ട ബുർജി ഇങ്ങനെ തയ്യാറാക്കി നോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാവും. വീട്ടിൽ പെട്ടെന്ന് ആരെങ്കിലും കയറി വന്നാൽ പിന്നെ വീട്ടമ്മമാർക്ക് ആകെ ഒരു വെപ്രാളം ആണ്. അവർക്ക് എന്ത് കൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കി നടക്കുന്ന അമ്മമാർ മിക്ക വീടുകളിലെയും കാഴ്ച ആണ്. മിക്കവാറും വിരുന്നുകാർ വരുന്നതും വീട്ടിൽ ഒന്നും ഇല്ലാത്ത സമയത്ത് ആയിരിക്കും. അങ്ങനെ ഉള്ള അവസരത്തിൽ ചെയ്യാവുന്ന ഒരു വിഭവം ആണ് മുട്ട ബുർജി. ചപ്പാത്തിയുടെ ഒപ്പം കഴിക്കാവുന്ന ഒരു അടിപൊളി ഐറ്റം ആണ് ഇത്. ചോറ് ഉണ്ണാനും ഇത് നല്ലൊരു വിഭവം തന്നെ ആണ്.

Ingredients :

  • മുട്ട
  • രണ്ട് സവാള
  • രണ്ട് തക്കാളി
  • ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്
  • മൂന്ന് പച്ചമുളക്
  • മുളക് പൊടി,
  • മഞ്ഞൾ പൊടി,
  • ഗരം മസാല,
  • ഉപ്പ്
Best Egg Bhurji Recipe

Learn How to Make Best Egg Bhurji Recipe :

ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് രണ്ട് സവാള വഴറ്റുക. ഇതിലേക്ക് രണ്ട് തക്കാളി ചേർത്ത് ഇളക്കിയിട്ട് ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് ചേർക്കണം. ഒപ്പം മൂന്ന് പച്ചമുളക് കൂടി ചേർക്കണം. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് വഴറ്റണം. അതിന് ശേഷം മുട്ട എടുത്ത് നല്ലത് പോലെ ബീറ്റ് ചെയ്ത് ഇതിലേക്ക് ചേർക്കണം. ഇങ്ങനെ ബീറ്റ് ചെയ്ത മുട്ട എല്ലാം

ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചിട്ട് വേവിക്കാൻ വയ്ക്കണം. ഇത് വെന്തു വരുമ്പോൾ ചിക്കി എടുത്തു കഴിഞ്ഞാൽ നല്ല അടിപൊളി മുട്ട ബുർജി തയ്യാർ. വീഡിയോയിൽ എല്ലാ ചേരുവകളും അവയുടെ അളവും പറയുന്നുണ്ട്. ഇതിൽ പറയുന്നത് പോലെ ചെയ്‌താൽ ഇത് കഴിച്ചവർ നിങ്ങളുടെ കൈപ്പുണ്യം ഒരിക്കലും മറക്കില്ല. മക്കൾ വിശന്നിരിക്കുമ്പോൾ രണ്ട് ബ്രെഡോ ചപ്പാത്തിയോ ഇതോടൊപ്പം കൊടുത്തു നോക്കൂ.

Read Also :

മനം മയക്കും രുചിൽ തക്കാളി വെണ്ടയ്ക്ക കറി

അടിപൊളി രുചിയിൽ ഒരു ഞണ്ട് റോസ്റ്റ് തയ്യാറാക്കിയാലോ!

Best Egg Bhurji Recipe
Comments (0)
Add Comment