About Best crispy Gothambu Dosa Recipe :
ചിലപ്പോഴൊക്കെ നമ്മൾ രാവിലെ എഴുന്നേൽക്കാൻ വൈകി പോവുമല്ലേ. പിന്നെ ഒരു വെപ്രാളം ആണ്. വീട്ടിലെ മറ്റു ജോലികൾ തീർക്കാൻ ഉള്ള ഓട്ടം ഒരു വഴിക്ക്. അടുക്കളയിലെ ജോലികൾ തീർക്കാൻ ഒരു വഴിക്ക്. അങ്ങനെ ഉള്ളപ്പോൾ ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് ദോശ. എന്നാൽ ദോശ ഉണ്ടാക്കണം എങ്കിൽ തലേ ദിവസം തന്നെ അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുത്ത് പുളിക്കാൻ വയ്ക്കണം.
എന്നാൽ ഗോതമ്പ് ദോശ ആണെങ്കിലോ? ഈ പണികൾ ഒന്നും ഇല്ല. മിക്ക ആളുകൾക്കും ഗോതമ്പ് ദോശ ഉണ്ടാക്കാൻ അറിയാമായിരിക്കും. എന്നാലും ചിലരൊക്കെ പറയാറുണ്ട് ഗോതമ്പ് ദോശ എങ്ങനെ ഒക്കെ ഉണ്ടാക്കിയിട്ടും ശരിയാവുന്നില്ല എന്ന്. അങ്ങനെയുള്ളവർക്ക് വേണ്ടി ആണ് താഴെ കാണുന്ന വീഡിയോ. ഈ വീഡിയോ ഒരിക്കൽ എങ്കിലും കണ്ടു നോക്കിയിട്ട് ഗോതമ്പ് ദോശ ഉണ്ടാക്കി നോക്കിയാൽ ഇനി ഒരിക്കലും
ഗോതമ്പ് ദോശ ഉണ്ടാക്കിയിട്ട് ശരിയാവുന്നില്ല എന്ന് നിങ്ങൾ പരാതി പറയില്ല. ഗോതമ്പ് ദോശ ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചിട്ട് കുറേശ്ശേ വെള്ളം ചേർത്ത് മാവ് കലക്കി എടുക്കണം. പത്തോ പതിനഞ്ചോ മിനിറ്റ് മാറ്റി വച്ചതിനു ശേഷം ദോശ ചുട്ടെടുത്താൽ നല്ലതാണ്. അതല്ല സമയമില്ല എന്നുണ്ടെങ്കിൽ ഉടനേ തന്നെ ചുട്ടെടുക്കുകയും ആവാം.
ദോശ ചുടുന്നതിന് തൊട്ട് മുൻപ് രണ്ട് നുള്ള് ബേക്കിങ് സോഡ കൂടി ചേർത്ത് ഇളക്കണം. ദോശക്കല്ല് ചൂടായിട്ട് വേണം മാവ് ഒഴിക്കാൻ. മീഡിയം ചൂടിൽ വേണം ദോശ ചുടാൻ. ഏത് കറിയുടെ ഒപ്പം കഴിച്ചാലും നല്ല രുചിയാണ് ഈ ഗോതമ്പ് ദോശയ്ക്ക്. മിനിറ്റുകൾ കൊണ്ട് ഉണ്ടാക്കാവുന്ന ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ശരിയാവുന്നില്ല എന്ന് ഇനി ആരും പറയില്ലല്ലോ.
Read Also :