ആമസോണിൽ നിന്നും വീട് ഡെലിവറിയായി വാങ്ങാം, ഞെട്ടേണ്ട 10 ലക്ഷം രൂപ മുതൽ ഭവനം റെഡി | Amazon Portable Prefabricated Tiny Home

Amazon Portable Prefabricated Tiny Home:എന്തും ഏതും നമ്മുടെ മുന്നിലേക്ക് വീടിന്റെ മുൻപിൽ എത്തിക്കുന്ന ആമസോൺ സാധാരണ ആളുകൾക്ക് വരെ സുപരിചിതമാണ്.എന്തും ഡെലിവറി ആയി എത്തിക്കുന്ന ആമസോൺ ഇപ്പോൾ നമ്മുടെ മുൻപിൽ വീടും ഡെലിവറിയായി എത്തിക്കും. ഞെട്ടേണ്ട. മതി, ഇതാണ് സത്യം.ഇനി നമുക്കും എല്ലാ സൗകര്യങ്ങളുമടങ്ങിയ മടക്കി വെക്കാവുന്ന വീട് ഓൺലൈൻ ആയി വാങ്ങാം.ഒരു യഥാർഥ വീട് പണിയുന്നതിലും എത്രയോ കുറഞ്ഞ ചെലവിൽ ഈ പ്രീ ഫാബ്രിക്കേറ്റഡ് വീട് നമുക്ക് വാങ്ങി താമസം ആരംഭിക്കാം.

അമേരിക്ക പോലുള്ള തിരഞ്ഞെടുത്തതായ രാജ്യങ്ങളിൽ നിലവിൽ ഡെലിവറി ആയിട്ട് എത്തിക്കുന്നതായ ഇത്തരം പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളെ കുറിച്ചു നമുക്ക് വിശദമായി അറിയാം.ലിവിങ് റൂം, അടുക്കള, ബെഡ് റൂം, ബാത്ത് റൂം അടക്കം നമ്മടെ സാധാരണ വീടുകളിൽ കാണുന്ന പോലത്തെ എല്ലാവിധ സൗകര്യങ്ങളും ഈ ഒരു വീടിനും ഉണ്ട്‌.ഈ വീടുകൾ വില എത്രയാണ് എന്നാണോ അടുത്ത ചിന്ത. ഏകദേശം 10,37,494 രൂപ മുതൽ 24,89,986 രൂപ വരെയാണ് ഈ വീടുകൾ വില വരുന്നത്.

“Zolyndo portable prefabricated Tiny home” എന്നുള്ള പേരിലാണ് ഈ ഒരു വീട് ആമസോൺ പ്ലാറ്റ്ഫോമിൽ കാണാൻ കഴിയുക.

  • Portable Prefabricated Tiny Home 13x20ft, Mobile Expandable Plastic Prefab House for Hotel, Booth, Office, Guard House, Shop, Villa, Warehouse, Workshop (with Restroom)

ഒരു സാധാരണ ചെറിയ വീടായി മികവോടെ തന്നെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വീടിന് ആകെ വിശാലമായ 2 ബെഡ് റൂമുകൾ ഒരു മോഡേൺ സ്വീകരണമുറി, ഒരു ബാത്ത് റൂം, അടുക്കള എന്നിവയുണ്ട്. വെള്ളം, ഡ്രെയിനേജ്, ഇൻസുലേഷൻ പൈപ്പുകൾ എന്നിവയും ഈ വീടിന്റെ ഭാഗമായി ഉണ്ട്‌. ഈ വീട് വാങ്ങിയ ഒരു വ്യക്തി വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡ് ആയി മാറിയിരുന്നു. നമുക്ക് അത് കാണാം.

ഈ വീട് വാങ്ങാം ആമസോണിൽ നിന്നും :ഇവിടെ ക്ലിക്ക് ചെയ്യൂ

Also Read :പാവപെട്ടവരെ ഇതാണ് നിങ്ങൾക്കുള്ള വീട് ,6 ലക്ഷം രൂപയ്ക്ക് ആർക്കും ഈ ഒരു വീട് നിർമ്മിക്കാം

Home Planshouse
Comments (0)
Add Comment