9 Lakh 820 SQFT 2 BHK Home
9 Lakh 820 SQFT 2 BHK Home : ഒരു വീട് വെക്കുക എന്നത് ഇന്നത്തെ കാലത്ത് പലർക്കും ജീവിതകാലം മുഴുവൻ തീർത്താൽ തീരാത്ത കടക്കണിയാണ്. എന്നാൽ ആലപ്പുഴ ജില്ലയിലെ പൊള്ളേത്തൈ എന്ന തീരദേശ ഗ്രാമത്തിൽ നിന്നുള്ള നെൽസൺ എന്ന മത്സ്യത്തൊഴിലാളി നമുക്ക് കാണിച്ചുതരുന്നത് വലിയൊരു മാതൃകയാണ്. ഒരു സാധാരണക്കാരൻ തൻ്റെ പരിമിതികൾക്കുള്ളിൽ നിന്ന് എങ്ങനെ മനോഹരമായ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീട് നിർമ്മിച്ചു എന്ന് നെൽസൺ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു. മത്സ്യബന്ധനത്തിനും ഒപ്പം പെയിൻ്റിംഗ് പണികൾക്കും പോകുന്ന നെൽസൺ സ്വന്തമായി പ്ലാൻ ചെയ്ത്, സ്വന്തം കൈകളാൽ വർണ്ണങ്ങൾ ചാലിച്ചെടുത്ത അദ്ദേഹത്തിൻ്റെ സുന്ദരമായ വീടിൻ്റെ വിശേഷങ്ങളിലേക്ക്.
- ലൊക്കേഷൻ: പൊള്ളേത്തൈ, ആലപ്പുഴ ജില്ല
- വിസ്തീർണ്ണം (ഏരിയ): 820 സ്ക്വയർ ഫീറ്റ്
- ആകെ ചിലവ്: വെറും 9 ലക്ഷം രൂപ മാത്രം
- സർക്കാരിൻ്റെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച 4 ലക്ഷം രൂപയും, ബാക്കി നെൽസൺ തൻ്റെ അധ്വാനത്തിൽ നിന്ന് മാറ്റിവെച്ച സമ്പാദ്യവുമാണ് ഇതിനായി ഉപയോഗിച്ചത്
- റൂമുകളുടെ എണ്ണം: 2 കിടപ്പുമുറികൾ
- ഒരു വലിയ ഹാൾ (ലിവിംഗ് & ഡൈനിംഗ് ഏരിയ)
- അതിവിശാലമായ ഒരു സിറ്റ്ഔട്ട്
- സൗകര്യമുള്ള അടുക്കളയും, അതിനോട് ചേർന്ന് വലിയൊരു വർക്ക് ഏരിയയും
- ഒരു കോമൺ ബാത്ത്റൂം.
വീടുപണി കോൺട്രാക്ട് നൽകാതെ നാട്ടുമ്പുറത്തെ പണിക്കാരെ വെച്ചാണ് ചെയ്തത്. പണച്ചിലവ് കുറയ്ക്കാൻ പഴയ ഓടകളും മര ഉരുപ്പടികളും വാതിലുകളുമൊക്കെ വാങ്ങി പെയിൻ്റടിച്ച് പുതുക്കിയെടുത്തു. തീരദേശ മേഖലയായതുകൊണ്ട് ചൂട് തന്നെ കുറയ്ക്കാനായി ആംഗ്ലയർ ചെയ്ത് പഴയ ഓടുകൾ മേയുകയും, അകത്തളങ്ങളിൽ പിവിസി ഉപയോഗിച്ച് മനോഹരമായി ഫോൾ സീലിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എസി പോലെയുള്ള ആഡംബരങ്ങൾ ഒന്നുമില്ലെങ്കിലും കടുത്ത ചൂടിലും നല്ല കുളിർമയാണ് ഈ വീടിനുള്ളിൽ.
ബേസിക് ആയി ഒരു പെയിന്റർ കൂടിയായ നെൽസൺ തന്റെ സർഗ്ഗാത്മകത മുഴുവൻ ഈ വീടിന്റെ ചുവരുകളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഹാളിലെയും കിടപ്പുമുറികളിലെയും മനോഹരമായ കളർ കോമ്പിനേഷനുകളും ചുവരുകളിലെ ടെക്സ്ചർ വർക്കുകളും ഈ കുഞ്ഞു വീടിന് ഒരു ആഡംബര ലുക്ക് നൽകുന്നു. “ആഡംബരങ്ങൾക്കും വലിയ കടങ്ങൾക്കും പുറകെ പോകാതെ, നമ്മുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ ഒരു ചെറിയ വീട് വെച്ചാലും സമാധാനമായി കിടന്നുറങ്ങാം” – നെൽസൻ്റെ ഈ വാക്കുകൾ സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്ന ഏതൊരു സാധാരണക്കാരനും വലിയൊരു ആത്മവിശ്വാസമാണ്. 9 Lakh 820 SQFT 2 BHK Home Video Credit : PADINJATTINI