80 Lakh 2600 SQFT Kerala Traditional Nalukett Home Tour Video Viral
10 സെന്റിൽ 2600 സ്ക്വയർ ഫീറ്റിൽ പണിത മലപ്പുറം ജില്ലയിൽ തേക്കുകളുടെ നാടായ നിലമ്പൂരിലെ മനോഹരമായ ഡിസൈനിൽ ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നാല് കിടപ്പ് മുറിയാണ് ഈ വീട്ടിൽ അടങ്ങിരിക്കുന്നത്. പരമ്പരാഗത വിട്ടു പിടിക്കാതെ വളരെ ഗംഭീരമായി പണി കഴിപ്പിച്ച വീടാണിത്. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ചുറ്റുമുള്ള മതിൽ കാണാം.
വീടിന്റെ ഇടത് വശത്തായി ഒരു കാർ പോർച്ച് നൽകിട്ടുണ്ട്. വരാന്ത പോലെ നിർമ്മിച്ച വലിയയൊരു സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. വരാന്തയിലെ പിള്ളറുകൾ മുഴുവൻ ചെങ്കല്ല് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ചെങ്കല്ല് കൊണ്ടാണ് ചുവരുകൾ മുഴുവൻ പണി ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റ് എന്ന് വേണമെങ്കിൽ പറയാം. ഇരിപ്പിടത്തിന് തടിയിൽ നിർമ്മിച്ച ബെഞ്ചും, കസേരയും നൽകിരിക്കുന്നത് കാണാം.
വാതിലുകൾക്കാണേലും ജാലകങ്ങൾക്കാണേലും മുഴുവൻ ഉപയോഗിച്ചിരിക്കുന്നത് തേക്ക് കൊണ്ടുള്ള തടിയിലാണ്. പ്രധാന വാതിൽ തുറന്ന് നേരെ കയറി ചെല്ലുന്നത് നടുമുറ്റത്തിലേക്കാണ്. പ്രകൃതിയിൽ നിന്നുള്ള വെളിച്ചവും, മഴയും തുടങ്ങിയവ ലഭ്യമാകാൻ തരത്തിലാണ് നടുമുറ്റം പണി കഴിപ്പിച്ചിരിക്കുന്നത്. ഇടത് വശത്തേക്ക് നീങ്ങുമ്പോൾ ലിവിങ് ഹാൾ മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം. ഇവിടെ ടീവി യൂണിറ്റും നൽകിട്ടുണ്ട്.
ആദ്യ കിടപ്പ് മുറിയിലേക്ക് നീങ്ങുമ്പോൾ തന്നെ വിശാലമായ ഒരിടമാണ് കാണുന്നത്. അവിടെ കിടക്കാനായി ഒരു കിടക്ക, തടിയിൽ പണിത അലമാര തുടങ്ങിയവ കാണാം. ഈ വീട്ടിൽ ആകെയുള്ളത് നാല് ബെഡ്‌റൂമാണ്. കൂടെ അറ്റാച്ഡ് ബാത്രൂമുള്ളതാണ് മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്ന്. വീടിന്റെ കൂടുതൽ വിശേഷങ്ങളും മനോഹരമായ കാഴ്ച്ചകളും കാണാൻ വീഡിയോ മുഴുവൻ കണ്ട് നോക്കുക. 80 Lakh 2600 SQFT Kerala Traditional Nalukett Home Tour Video Viral
- Location : Nilambur, Malappuram
- Total Plot : 10 Cent
- Total Area : 2600 SFT
- Total cost : 80 Lakhs
- 1) Car Porch
- 2) Sitout
- 3) Living Hall
- 4) Nadumuttam
- 5) Dining Hall
- 6) 4 Bedroom + Bathroom
- 7) Kitchen
20 ലക്ഷം രൂപക്ക് കേരള തനിമയിൽ ഒരു നാലുകെട്ട്; 1450 സ്ക്വയർ ഫീറ്റിൽ പണിത 20 ലക്ഷം രൂപയുടെ വീട്.!!