ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യമുള്ളവരിലൊരാളാണ് അച്ഛൻ എന്ന് ഉണ്ണി മുകുന്ദന്റെ വാക്കുകൾ; ദേശീയ പുരസ്കാരം ഏറ്റുവാങ്ങി എം മുകുന്ദൻ

69th National Film Awards to M.Mukundan

69മത് ദേശീയ പുരസ്കാരം ഡൽഹിയിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തപ്പോൾ മികച്ച നിർമ്മാതാവായി മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഉണ്ണി മുകുന്ദന്റെ അച്ഛൻ എം മുകുന്ദൻ ആണ്.മലയാളത്തിൽ നിന്നും ഏറ്റവും മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് മേപ്പടിയാന്റെ തന്നെ സംവിധായകൻ വിഷ്ണു മോഹൻ ലഭിച്ചപ്പോൾ നിർമ്മാതാവ് ആയി തിരഞ്ഞെടുക്കപ്പെട്ടത് എം മുകുന്ദനാണ്.സമകാല മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ യുവതാരം ഉണ്ണിമുകുന്ദൻ മലയാളികൾക്ക് എല്ലാം സുപരിചിതനാണ്.

ഒരു മുറൈ വന്ത് പാർത്തായാ, മേപ്പടിയാൻ, വിക്രമാദിത്യൻ, മാളികപ്പുറം തുടങ്ങിയ ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ച നടനാണ് ഇദ്ദേഹം.ഇന്നിപ്പോൾ ഇതാ രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ ദേശീയ അവാർഡ് കരസ്ഥമാക്കിയ അച്ഛന്റെ മകനായി അഭിമാനിക്കുകയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ എം മുകുന്ദൻ നിർമ്മിച്ച ചിത്രം ജയകൃഷ്ണൻ എന്ന സാധാരണക്കാരന്റെ ദുരിതം നിറഞ്ഞ ജീവിതവും അതിൽനിന്നും കരകയറുന്നതും ഒക്കെയായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം സ്വീകരിച്ച അച്ഛനെ നോക്കി തലയുയർത്തി നിൽക്കുന്നു എന്നായിരുന്നു പ്രതികരണം.

രാഷ്ട്രപതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്ന വീഡിയോയും വികാരനിർഭരമായ ഒരു ക്യാപ്ഷനും ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തു.”മേപ്പടിയാൻ, ഒരു സാധാരണക്കാരന്റെ കഥയാണ്,എന്റെ ജീവിതവുമായി യാദൃശ്ചിക ബന്ധമുള്ള കഥ.ഒരുപക്ഷേ ഞാൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണവും ഈ പ്രത്യേകത കൊണ്ടായിരിക്കാം. ഇന്ന്, ബഹുമാനപ്പെട്ട രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന അച്ഛനെ നോക്കി അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു.

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്. എന്നിൽ വിശ്വസിച്ചതിന് എന്റെ അച്ഛനും അമ്മയ്‌ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹൻ, അഭിനന്ദനങ്ങൾ! ഇനിയും പലതും വരാനുണ്ട്. ഇതൊരു തുടക്കം മാത്രം.’’ഉണ്ണി മുകുന്ദൻ കുറിച്ചു.ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ എട്ട് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മേപ്പടിയാണ് പുറമേ ഹോം എന്ന സിനിമയിലെ മികച്ച അഭിനയത്തിന് ഇന്ദ്രൻസിനും മികച്ച തിരക്കഥാകൃത്ത് ആയി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് പുരസ്കാരങ്ങൾ ലഭിച്ചു. 69th National Film Awards to M.Mukundan.

Read More : സിനിമാജീവിതത്തിൽ നിന്നും ഇടവേള എടുത്ത് ഓസ്‌ട്രേലിയയിലേക്ക് പറന്ന ഗോപിക; ഭർത്താവും മകളുമായുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ…

69th National Film Awards to M.MukundanEntertainment
Comments (0)
Add Comment