500 Sqft Budget Friendly Home:വീടെന്ന മഹാ സ്വപ്നം പിന്നാലെ ഇപ്പോഴും നടക്കുന്നവരാണ് നമ്മൾ മലയാളികൾ പലരും തന്നെ. ഇന്ന് എല്ലാത്തിലും ചിലവ് വർധിച്ചു കാണുന്ന കാലയളവിൽ പുതിയ ഒരു വീട് പണിയുകയെന്നത് എളുപ്പമല്ല. കൂടാതെ ഗ്രാമ പ്രാദേശങ്ങളിൽ അടക്കം സ്ഥലം കിട്ടാൻ ഇല്ലയെന്നതും ഒരു സത്യം. എന്നാൽ കുറഞ്ഞ ചിലവിൽ കുഞ്ഞൻ സ്ഥലത്തും പണിയാം മനോഹര വീടുകൾ. ഇന്ന് അത്തരം വീടുകൾ തന്നെയാണ് ട്രെൻഡ്. നമുക്ക് ഇന്ന് അത്തരം ഒരു ലോ ബഡ്ജറ്റ് വീട് കാണാം.
500 സ്‌ക്വയർ ഫീറ്റ് ആകെ വിസ്ത്രീതിയിൽ പണിത ഈ മനോഹര ലോ ബഡ്ജറ്റ് വീടിനെ കുറിച്ച് പറയുകയാണെങ്കിൽ ഒതുക്കമുള്ള ഈ വീടിന്റെ ലുക്ക് തന്നെ എല്ലാവരെയും ആകർഷിക്കും. ബോക്സ് ടൈപ് ഡിസൈനിൽ പണിത ഈ വീട് വ്യത്യസ്ത ബഡ്ജറ്റ് ഫ്രണ്ട്ലി വീട് ആശയം കൂടിയാണ്.ചെറുത് എങ്കിലും സുന്ദരമായ ഓപ്പൺ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ഒരു മനോഹരമായ സോളിഡ് വുഡ് കൂടിയാണ് മെയിൻ ഡോർ പണിതിട്ടുള്ളത്.
ഈ വീടിന്റെ വിശേഷങ്ങൾ ഒരൊന്നൊയി നോക്കിയാൽ കാണാൻ കഴിയുക, ഉള്ളിൽ ആദ്യം കാണുന്നത് ഹാൾ പോലൊരു വലിയ മുറി തന്നെയാണ്. ആളുകളെ അടക്കം സ്വീകരിച്ചു ഇരുത്താൻ ഭാഗത്തിൽ ലിവിങ് ഏരിയയും കൂടാതെ എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയയും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഏതൊരു വീടിന്റെയും എൻട്രിയാണ് ഹാൾ, അതുകൊണ്ട് ഈ കുഞ്ഞൻ വീട്ടിലെ വിശാലമായ ഈ റൂം ആർക്കും ഇഷ്ടമാകും.
ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. മനോഹരവും അതുപോലെ തന്നെ ആവശ്യമായ വിസ്ത്രീതിയിലുമാണ് ബെഡ് റൂമുകൾ രണ്ടും പണിതിട്ടുള്ളത്.2 ബെഡ് റൂമിലും ഒരു സാധാരണ ഫാമിലിക്ക് ആവശ്യമായ എല്ലാമുണ്ട്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ വീടിന്റെ ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. ഇനി വീടിന്റെ അടുക്കള നോക്കിയാൽ അതും ആകർഷകം തന്നെ. അടുക്കളയിൽ പാചകം ഭംഗിയായി ചെയ്യാനും എല്ലാത്തിനുമുള്ള ആവശ്യമായ സ്ഥലമുണ്ട്. കാണാം ഈ വീടിന്റെ എല്ലാവിധ സവിശേഷതകളും ഓരോ ഉൾ കാഴ്ചകളും, വീടിന്റെ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Sitout
- Hall ( Living & Dining Area )
- Bedroom -2
- Common Bathroom
- Kitchen