5 ലക്ഷം രൂപക്കും ഒരു വീടോ?? സോഷ്യൽ മീഡിയയിൽ ഹിറ്റായ ഈ വീട് ഇതാണ് | 5 Lakh Rupees Dream House Plan

5 Lakh Rupees Dream House Plan:സ്വന്തമായി ഒരു വീട് പണിയാൻ വേണ്ടി ഇന്നും കഠിനമായ ശ്രമങ്ങൾ നടത്തുന്നവർ ഉണ്ട്‌. നമുക്ക് ചുറ്റുപാടും തന്നെ അത്തരം അനേകം ആളുകളെ കാണാൻ കഴിയുന്നുണ്ട്. എന്നാൽ വർധിച്ചു വരുന്ന ചിലവ് നമ്മളെ വീട് പണിയുക എന്നുള്ള സ്വപ്നത്തിൽ നിന്നും തന്നെ അകറ്റുന്നുണ്ട്. പക്ഷെ ലോ ബഡ്ജറ്റ് വീടുകളാണ് അത്തരം മനുഷ്യർക്കുള്ള ഏക ആശ്രയം. അത്തരം ഒരു മനോഹരമായ ലോ ബഡ്ജറ്റ് വീടും വിശേഷങ്ങളും പരിചയപ്പെടാം.

കുറഞ്ഞ പണ ചിലവിൽ പണിയാം മനോഹരവും എല്ലാവിധ സൗകര്യങളും ഉൾ കൊള്ളുന്നതുമായ ഒരു സൂപ്പർ വീട്. വെറും 5 ലക്ഷം രൂപ ചിലവാക്കി പണിയുന്ന ഈ വീട് ഓരോ സവിശേഷതകളായി നമുക്ക് നോക്കാം.തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്നുള്ള സ്ഥലത്താണ് ഈ ഒരു സുന്ദര അത്ഭുത വീട് പണിതിട്ടുള്ളത്.കിളി കൂട് എന്നാണ് ഈ ഒരു വീടിനു തന്നെ പേരിട്ടിട്ടുള്ളത്. എല്ലാം കൊണ്ടും കാഴ്ചയിൽ ഈ വീട് ആരെയും തന്നെ ആകർഷിക്കുമെന്ന് ഉറപ്പാണ്.കുഞ്ഞൻ വീട് ആരുടേയും മുൻപിൽ കടമായി പണം വാങ്ങാതെ പണിത സമാധാന വീട്.ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്

ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഹാളാണ്. വിശാലമായ രീതിയിൽ തന്നെ പണിത ഒരു ഹാൾ. ഈ ഹാളിൽ തന്നെയാണ് അതിഥികളെ ക്ഷണിച്ചു വിളിച്ചു ഇരുത്താൻ കഴിയുന്നതും അതുപോലെ തന്നെ ഒരു ചെറിയ ഡൈനിങ് സ്പേസും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ ഒന്നാമത്തെ ആകർഷണം തന്നെ ഈ ഹാളാണ്. ഇനി വീടിന്റെ മറ്റുള്ള സവിശേഷതകൾ നോക്കിയാൽ, ഈ വീടിന് ആകെ രണ്ടു ബെഡ് റൂമാണ് ഉള്ളത്.

രണ്ടു ബെഡ് റൂമും ഒരു ഇടത്തരം ഫാമിലിക്ക് യോജിച്ചതാണ്.. സ്മാൾ ഫാമിലിക്ക് എല്ലാം കൊണ്ടും ഈ രണ്ട് ബെഡ്‌റൂം വീട് യോജിച്ചതും ബെസ്റ്റ് ഓപ്ഷനുമാണ്. ഇനി ഈ ഒരു വീടിന്റെ അടുക്കളയിലേക്ക് നോക്കിയാൽ കാണാം അടുക്കള എത്രത്തോളം വിശാലവും അതുപോലെ തന്നെ മോഡേൺ രീതികളിൽ സുന്ദരവുമായിട്ടാണ് പണിതതെന്ന്.അടുക്കള കൂടാതെ ഒരു വർക്ക്‌ ഏരിയയും ഈ വീടിന്റെ ഭാഗമായിട്ടുണ്ട്.ഇനി നമുക്ക് ഈ വീടിന്റെ മുഴുവൻ കാഴ്ചകളും കൂടാതെ വീടിന്റെ ഉടമസ്ഥർ ജീവിത കഥയും വിശദമായി അറിയാം.വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :കുറഞ്ഞ തുകക്ക് പണിയാം ഒരു വൈറ്റ് ഹൌസ്!! വെള്ളതൂവൽ കൊട്ടാരം | White House Viral Home in Kerala

ഞെട്ടേണ്ട,ഇതാണ് പാവപെട്ടവന്റെ വീട്!! 9 ലക്ഷം രൂപക്ക് കേരളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ വീട് പണിയാം | Modern Low Budjet Home Plan Details

homehouseLow Budget Homemodern home
Comments (0)
Add Comment