5 സെന്റിൽ 9 ലക്ഷത്തിന് രണ്ട് ബെഡ്‌റൂം ബഡ്‌ജറ്റ്‌ വീട്; സാധാരണക്കാർക്ക് ഏറ്റവും ഉചിതമായ മനോഹരമായ വീട്.!!

കണ്ണിനും മനസ്സിനും ഏറെ നല്ല അനുഭൂതി നൽകുന്ന ഒരു വീട്. അഞ്ച് സെന്റ് സ്ഥലത്തിൽ ജിതിനും കുടുബവും പണിതുയർത്തിയ വീട്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള സ്ഥലത്താണ് ഏവർക്കും സന്തോഷം നൽകുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. ചെറിയ തുകയിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീടുകൾ മാതൃകയാകാൻ സാധിക്കുന്നതാണ്.

അഞ്ച് സെന്റ് ഭൂമിയിൽ ഒരു ഭാഗം വീടും മറുഭാഗം പച്ചപ്പാണ്. വീടിനോട് ചേർന്ന് തന്നെ അതിഗംഭീരമായി എന്നാൽ ലളിതമായി ലാൻഡ്സ്കേപ്പിംഗ് ചെയ്തിരിക്കുന്നത് കാണാം. വീടിന്റെ മേൽകുരയടക്കം ജിഐ പൈപ്പ് കൊണ്ട് ഡ്രസ്സ്‌ വർക്ക് ചെയ്തു അതിന്റെ മുകളിൽ ഓടുകൾ വിരിച്ചിരിക്കുന്നത് കാണാം. സിമെന്റിൽ തീർത്ത ഒരു കുഞ്ഞു തുളസിത്തറ പൂമുഖത്ത് സ്ഥാപിച്ചിട്ടുണ്ട്.

വളരെ മനോഹരമായ രീതിയിലാണ് പൂമുഖം ഡിസൈൻ ചെയ്തിരിക്കുന്നത്. വരാന്തയാണ് വീടിന്റെ മുന്നിൽ തന്നെ ദൃശ്യമാകുന്നത്. സിമന്റ്‌ തറ നൽകുന്ന തണുപ്പും സുഖം അത് ടൈൽസ് ഉപയോഗിച്ച തറകൾക്ക് ലഭിക്കില്ല. പൂമുഖത്തെ താങ്ങി നിർത്തുന്നത് ഫെറോസ് സിമന്റ്‌ ഉപയോഗിച്ച് പണിത തൂണുകളാണ്. അലങ്കാരങ്ങൾ ഒന്നുമില്ലാതെ എന്നാൽ രാജകീയമായ രണ്ട് പാളികൾ അടങ്ങിയ പ്രധാന വാതിലുകൾ. തനി നാടൻ രീതിയിലാണ് വീടിന്റെ ഓരോ ഭാഗം ഡിസൈനും പണിയും തീർത്തിരിക്കുന്നത്.

സന്ദർശകർക്ക് ഇരിക്കാനും ചായ സൽക്കാരം നടത്താനുള്ള ഇടത്തിലേക്കാണ് ആദ്യം കയറി ചെല്ലുന്നത്. ഫ്ലോറിൽ മരത്തിന്റെ സാമ്യമുള്ള മാറ്റ് ഫിനിഷ് വെട്രിഫൈഡ് ടൈലുകളാണ് ഉപയോഗിക്കുന്നത്. സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാനായി തേക്കിൻ തടികൾ കൊണ്ട് നിർമ്മിച്ച രണ്ട് വലിയ സെറ്റികൾ കാണാം. നല്ല കാറ്റും വെളിച്ചവും ലഭ്യമാകാൻ വേണ്ടി ഇരുവശങ്ങളിലും രണ്ട് ജാലകങ്ങൾ ലഭ്യമാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. 5 Lakh Low Budget 2BHK Trending Home

  • 1) Varantha
  • 2) Guest Room
  • 3) Dining Area
  • 4) 2 Bedroom + bathroom
  • 5) Kitchen

Read also from Google News

430 സ്ക്വയർ ഫീറ്റിൽ പണിത അഞ്ച് ലക്ഷം രൂപയുടെ വീട്; ഇതുപോലെ ഒരു ചെറിയ വീട് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.!?

Low Budget 2BHK Trending Home
Comments (0)
Add Comment